ഗ്രൗണ്ടിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പോരാട്ടവീര്യം ക്രിക്കറ്റ് പ്രേമികൾ കണ്ടിട്ടുള്ളതാണ്. എതിരെ വരുന്ന തീപാറുന്ന പന്തുകളെ അനായാസം ബൗണ്ടറി കടത്താൻ സാധിക്കുന്ന, വിക്കറ്റുകൾക്കിടയിൽ ഓടി അതിവേഗം റൺസ് കണ്ടെത്തുന്ന കോഹ്‌ലി. എം.എസ്.ധോണി ഇന്ത്യയുടെ ക്യാപ്റ്റൻ കൂളാണെങ്കിൽ ഇന്ത്യയുടെ കലിപ്പ് ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. ഗ്രൗണ്ടിൽ സഹതാരങ്ങൾ പിഴവുകൾ വരുത്തുമ്പോൾ ക്ഷോഭിക്കുന്ന നായകൻ. അതിലെല്ലാമുപരിയായി ജീവിതത്തിലെ ഒരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ് താനെന്നും കോഹ്‌ലി തെളിയിച്ചിട്ടുണ്ട്. ഫീൾഡിൽ നിൽക്കുമ്പോൾ ആരാധകർക്കൊപ്പം നൃത്തം ചെയ്യുന്നതൊക്കെ അതിന് ഉദാഹരണമാണ്.

Also Read: ഇന്ത്യൻ തോൽവിക്ക് കാരണം കോഹ്‌ലിയുടെ തീരുമാനം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിന് മുമ്പും അത്തരത്തിലൊരു പ്രവൃത്തിയിലൂടെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ നായകൻ ചിരിപടർത്തി. കുട്ടികളെ പോലെ കളിക്കുന്ന നായകന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് പ്രത്യക്ഷപ്പെട്ടത്. “കുട്ടികൾ ഇക്കാലത്ത്” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്.

 

View this post on Instagram

 

Kids these days #TeamIndia #INDvSA @paytm

A post shared by Team India (@indiancricketteam) on

മൂന്നാം ടി20 മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. നായകൻ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്ന് ഓവറും ഒമ്പത് വിക്കറ്റും ബാക്കി വച്ചാണ് ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലൊതുക്കിയത്.

തേൽവിക്ക് പിന്നാലെ ഇന്ത്യൻ നായകനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാം ടി20യില്‍ ടോസ് കിട്ടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെടുത്ത തീരുമാനമാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ആരാധകർ പറയുന്നത്. ചെയ്‌സിങ്ങിന് പേരുകേട്ട പിച്ചില്‍ വിരാട് തീരുമാനിച്ചത് ആദ്യം ബാറ്റ് ചെയ്യാനായിരുന്നു.

Also Read: തിരിച്ചടിച്ച് പ്രൊട്ടിയാസുകൾ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 9 വിക്കറ്റ് ജയം

20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. മറുപടി ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക തുടക്കം മുതൽ തകർത്തടിച്ചു. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത റീസ ഹെൻഡ്രിക്സ് ക്വിന്രൺ ഡി കോക്ക് സഖ്യം ദക്ഷിണാഫ്രിക്കക്ക് തുടക്കം മുതൽ വിജയ പ്രതീക്ഷ നൽകി. 28 റൺസുമായി റീസ കളം വിട്ടെങ്കിലും മത്സരം ദക്ഷിണാഫ്രിക്കൻ നായകന്റെ കൈകളിൽ ഭദ്രമായിരുന്നു. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ ബാവുമയെ ഒരറ്റത്ത് സാക്ഷിയാക്കി ഡി കോക്ക് തകർത്തടിച്ചു. 52 പന്തിൽ 79 റൺസാണ് ഡി കോക്ക് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook