ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ബോളിങ്ങിലും ഒരു കൈ നോക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരെയായിരുന്നു സന്നാഹ മത്സരം. മൂന്നാം ദിനത്തിൽ ബോളറുടെ വേഷമണിഞ്ഞ കോഹ്‌ലി രണ്ടു ഓവറുകളാണ് എറിഞ്ഞത്. ആറ് റണ്‍സുമാത്രമേ വിട്ടു കൊടുത്തതുമുള്ളൂ. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഹാരി നെയിൽസനിന്റെ വിക്കറ്റാണ് കോഹ്‌ലി വീഴ്ത്തിയത്. ഉമേഷ് യാദവിന്റെ ക്യാച്ചിലൂടെയാണ് ഹാരി പുറത്തായത്. വിക്കറ്റ് വീണപ്പോൾ കോഹ്‌ലിക്ക് അത് വിശ്വസിക്കാനായില്ല. വാ പൊത്തി കോഹ്‌ലി കുറേ നേരം ചിരിച്ചു. അതിനുശേഷം വിക്കറ്റ് ആഘോഷിച്ചു.

രാജ്യാന്തര ഏകദിനത്തിൽ കോഹ്‌ലിയുടെ പേരിൽ എട്ടു വിക്കറ്റുകളാണുളളത്. 2016 ൽ വിൻഡീസിനെതിരായ ടി ട്വന്റി മത്സരത്തിലായിരുന്നു കോഹ്‌ലിയുടെ അവസാന വിക്കറ്റ് നേട്ടം.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook