Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

പാക്കിസ്ഥാൻ ബോളർമാരെ പഞ്ഞിക്കിട്ട കോഹ്‌ലി; ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഓർത്ത് ഗംഭീർ

അയൽക്കാരായ പാക്കിസ്ഥാനെതിരെ 183 റൺസാണ് അന്ന് കോഹ്‌ലി സ്വന്തമാക്കിയത്

ബാറ്റിങ്ങിൽ വിസ്മയം തീർക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സ്കോർ ചെയ്യുന്നതിനൊപ്പം തന്നെ ടീമിന്റെ വിജയത്തിനും പ്രാധാന്യം നൽകുന്നയാൾ. അതുകൊണ്ട് തന്നെ പല്ലപ്പോഴും രക്ഷകന്റെ റോളിലാണ് കോഹ്‌ലിയെത്താറുള്ളത്. സെഞ്ചുറികൾകൊണ്ടും അർധസെഞ്ചുറികൾകൊണ്ടും ഇന്ത്യയ്ക്ക് കോഹ്‌ലി വിജയമൊരുക്കിയ സന്ദർഭങ്ങൾ നിരവധിയാണ്. ഇതിൽ നിന്നും ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതെന്ന് ചോദിച്ചാൽ സഹതാരം കൂടിയായിരുന്ന ഗൗതം ഗംഭീർ പറയും അത് പാക്കിസ്ഥാനെതിരെ 2012 ഏഷ്യ കപ്പിലെ പ്രകടനമാണെന്ന്.

അയൽക്കാരായ പാക്കിസ്ഥാനെതിരെ 183 റൺസാണ് അന്ന് കോഹ്‌ലി സ്വന്തമാക്കിയത്. ബംഗ്ലാദേശ് ആതിഥേയത്വം വഹിച്ച ഏഷ്യ കപ്പിൽ അന്ന് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം നടന്നത് ധാക്കയിലായിരുന്നു. പാക്‌പട ഉയർത്തിയ 330 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഗംഭീറിനെ നഷ്ടമായി. എന്നാൽ സച്ചിനും രോഹിത്തിനുമൊപ്പം ചേർന്ന് കോഹ്‌ലി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്നും ഏകദിനത്തിലെ കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന സ്കോർ ഇതാണ്.

Also Read: വിവാദ പരസ്യം: കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി

“ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി പല അവിശ്വസനീയ ഇന്നിങ്സുകളും കളിച്ചിട്ടുള്ള താരമാണ് കോഹ്‌ലി. എന്നാൽ എല്ലാ അർത്ഥത്തിലും പാക്കിസ്ഥാനെതിരായ 183 റൺസ് മികച്ച ഇന്നിങ്സാണ്. ഒന്നാമതായി നമ്മൾ 330 റൺസാണ് പിന്തുടരുന്നത്. പിന്നെ ആദ്യം തന്നെ ഒരു വിക്കറ്റും പോയി. അവിടെ നിന്ന് 330ൽ 183 റൺസും ഒരാൾ തന്നെ നേടുക, അതും പാക്കിസ്ഥാനെതിരെ. അദ്ദേഹം അന്ന് അത്ര പരിചയ സമ്പന്നനുമായിരുന്നില്ല. ഏഷ്യ കപ്പിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു അത്.” ഗംഭീർ പറഞ്ഞു.

Also Read: എന്തുക്കൊണ്ട് പന്തിന് സഞ്ജുവിനേക്കാൾ അവസരം ലഭിക്കുന്നു; പരിശീലകൻ ബിജു ജോർജ് വ്യക്തമാക്കുന്നു

ഓപ്പണർമാരായ മുഹമ്മദ് ഹാഫീസിന്റെയും നസിർ ജംഷദിന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ 329 റൺസ് സ്വന്തമാക്കിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ സകല ആത്മവിശ്വാസവും നഷ്ടപ്പെടുത്തിയാണ് ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ ഗംഭീറിനെ ഹാഫീസ് പുറത്താക്കിയത്. വലിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഒറു ടീമിന് അത് ഒരു ശുഭസൂചനയല്ലായിരുന്നു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച കോഹ്‌ലി രണ്ടാം വിക്കറ്റിൽ സച്ചിനൊപ്പം 133 റൺസിന്റെ കൂട്ടുകെട്ടും മൂന്നാം വിക്കറ്റിൽ രോഹിത്തിനൊപ്പം 172 റൺസിന്റെ കൂട്ടുകെട്ടുമാണ് സൃഷ്ടിച്ചത്.

Also Read: IPL 2020: ബാംഗ്ലൂരിനും ചെന്നൈയ്ക്കും തിരിച്ചടിയായി ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ തീരുമാനം

148 പന്തിലായിരുന്നു താരം 183 റൺസ് അടിച്ചെടുത്തത്. ആ ഇന്നിങ്സിൽ ഒരു സിക്സർ മാത്രമാണ് താരം ബൗണ്ടറി കടത്തിയതെന്നും എടുത്ത് പറയണം. പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച് ബോളിങ് ഡിപ്പാർട്മെന്റായിരുന്നു അന്ന് പാക്കിസ്ഥാന്രേത്. പേസ് നിരയിൽ മുഹമ്മദ് ഹാഫിസും ഉമർ ഗുല്ലുമായിരുന്നെങ്കിൽ ഷാഹിദ് അഫ്രീദിയെന്ന മികച്ച സ്പിൻ മാന്ത്രികനും പാക് ടീമിന്റെ ഭാഗമായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohlis greatest odi innings against pakistan gautam gambhir speaks

Next Story
വേദനിപ്പിച്ചെങ്കില്‍ മാപ്പ്, സൗരവ് ഗാംഗുലിക്ക് സഞ്ജയ് മഞ്ജരേക്കറുടെ കത്ത്sanjay manjrekar, sanjay manjrekar apology, sanjay manjrekar commentary, sanjay manjrekar bcci, sanjay manjrekar sourav ganguly, indian commentators
The moderation of comments is automated and not cleared manually by malayalam.indianexpress.com