scorecardresearch

Latest News

വിരാട് കോഹ്ലിയുടെ ഫോം ആശങ്കാവഹം: അജിത് അഗാര്‍ക്കര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര വിരാട് കോഹ്ലിയെ സംബന്ധിച്ച് വളരെ സുപ്രധാനമാണ്

Virat Kohli, Ajith Agarkar, Cricket News

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര വിരാട് കോഹ്ലിയെ സംബന്ധിച്ച് വളരെ സുപ്രധാനമാണ്. നായകസ്ഥാനം രാജിവച്ചതിന് ശേഷം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പരയെന്ന പ്രത്യേകതയുമുണ്ട്. പക്ഷെ കോഹ്ലിയുടെ ഫോം ആശങ്കാവഹമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍താരം അജിത് അഗാര്‍ക്കര്‍. സ്റ്റാര്‍ സ്പോര്‍ട്സിലെ ഗെയിം പ്ലാന്‍ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിരാട് കോഹ്ലി ഒരു പ്രധാന താരമാണ്. പക്ഷെ ഇപ്പോള്‍ അദ്ദേഹം മികച്ച ഫോമിലല്ല എന്നാണ് മനസിലാകുന്നത്. കോഹ്ലി എത്രയും വേഗം ഫോം വീണ്ടെടുത്താല്‍ രോഹിത് ശര്‍മയുടെ ജോലി എളുപ്പമാകും. ഫോം ആശങ്കയുണര്‍ത്തുന്ന ഒന്നാണെങ്കിലും അയാള്‍ എത്തരത്തിലുള്ള താരമാണെന്ന് നമുക്കറിയാം. വൈകാതെ തന്നെ സ്ഥിരത വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം,” അഗാര്‍ക്കര്‍ വ്യക്തമാക്കി.

വിരാട് കോഹ്ലിയുടെ നിലവിലത്തെ സാഹചര്യം സംബന്ധിച്ച് കഴിച്ച ദിവസം ബാല്യകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ ഇന്ത്യ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. കോഹ്ലി റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നയാളല്ല, എന്താണ് സ്വന്തം നിലവാരമെന്ന് കൃത്യമായി അറിയാവുന്ന കളിക്കാരനാണെന്നായിരുന്നു രാജ്കുമാറിന്റെ വാക്കുകള്‍.

ഫെബ്രുവരി ആറാം തീയതിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മൂന്ന് വീതം ട്വന്റി 20 യും ഏകദിനവുമാണ് പരമ്പരയിലുള്ളത്. പരിക്കില്‍ നിന്ന് മോചിതനായി ശാരീരിക ക്ഷമത വീണ്ടെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. കെ. എല്‍. രാഹുലാണ് ഉപനായകന്‍.

Also Read: ക്യാപ്റ്റൻസിയുടെ ഭാരമില്ലാത്ത കോഹ്‌ലിക്ക് ബാറ്റിങ് റെക്കോർഡുകൾ തകർക്കുക എളുപ്പമായിരിക്കും: റിക്കി പോണ്ടിങ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohlis form is a concern says former player ajith agarkar

Best of Express