ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലും വിരാട് കോഹ്‌ലിക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. ഞങ്ങളുടെ ടീം മുഴുവൻ ഇന്ത്യ എടുത്തോളൂ എന്നിട്ട് ഒരു വർഷത്തേക്ക് കോഹ്‌ലിയെ ഞങ്ങൾക്ക് തരൂവെന്ന പാക് മാധ്യമപ്രവർത്തകയുടെ ട്വീറ്റ് ഈ ആരാധന മൂത്ത് എഴുതിയതാണ്. കോഹ്‌ലിയുടെ കളി മാത്രമല്ല സ്റ്റൈലും പാക്കിസ്ഥാൻകാർ പിന്തുടരാറുണ്ട്.

കോഹ്‌ലിയുടെ അപരന്മാരെ ലോകത്തെവിടെയും കാണാം. ഇക്കൂട്ടത്തിൽതന്നെ കൂടുതൽ പേരെ കണ്ടെത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. ഇപ്പോഴിതാ പാക്കിസ്ഥാനിൽനിന്ന് വീണ്ടും ഒരു അപരനെ കണ്ടെത്തിയിരിക്കുകയാണ്. കറാച്ചിയിലെ ഷഹീദ് ഇ മില്ലത്തിലെ ഡൊമിനേസ് പിസ ഔട്ട്‌ലെറ്റിലാണ് ഈ അപരനുളളത്. ‘Just Pakistani Things’ എന്ന ഫെയ്സ്ബുക്ക് പേജിൽ കോഹ്‌ലിയുടെ അപരന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു നിമിഷം ആർക്കും അത് കോഹ്‌ലിയാണോ എന്നു തോന്നിപ്പോകും. അത്രയ്ക്കും രൂപസാദൃശ്യമാണ് വിഡിയോയിലുളള യുവാവിന് കോഹ്‌ലിയുമായുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ