വിരാട് കോഹ്‌ലിയും അനുഷ്കയും തമ്മിലുളള ഏതു ഫോട്ടോയും നിമിഷങ്ങൾക്കുളളിൽ വൈറലാവാറുണ്ട്. ഇത്തവണയും അത് തെറ്റിയില്ല. പക്ഷേ ഇത്തവണ ഫോട്ടോയ്ക്കു പുറമേ അതിന് കോഹ്‌ലി നൽകിയ അടിക്കുറിപ്പും വൈറലായി. കോഹ്‌ലിയുടെ അടിക്കുറിപ്പ് കണ്ട ആരാധകർ വളരെ മനോഹരമായിരിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.

അനുഷ്കയ്ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കോഹ്‌ലി ചിത്രം പകർത്തിയത്. ‘മികച്ച ആൾക്കൊപ്പം മികച്ച ഭക്ഷണം’ എന്നായിരുന്നു കോഹ്‌ലി നൽകിയ അടിക്കുറിപ്പ്. ഒരു മില്യനിലധികം ആൾക്കാരാണ് ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചത്.

Meal with the bestest!

A post shared by Virat Kohli (@virat.kohli) on

വിരാട് കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാമിൽ അനുഷ്കയ്ക്ക് ഒപ്പമുളള നിരവധി സെൽഫികൾ പോസ്റ്റ് ചെയ്യുന്നുണ്ട്. കാറിനകത്ത് അനുഷ്കയ്ക്കൊപ്പം ഇരിക്കുന്ന സെൽഫിയ്ക്ക് മൂന്നു മില്യൻ ലൈക്ക്സ് ആയിരുന്നു ലഭിച്ചത്.

A post shared by Virat Kohli (@virat.kohli) on

Day out with my beauty!

A post shared by Virat Kohli (@virat.kohli) on

A post shared by AnushkaSharma1588 (@anushkasharma) on

ഇംഗ്ലണ്ടിൽ നടന്ന ഇന്ത്യയുടെ ഏകദിന മൽസരങ്ങൾ കാണാൻ അനുഷ്കയും എത്തിയിരുന്നു. ഷൂട്ടിങ്ങിൽനിന്നും ബ്രേക്ക് എടുത്താണ് അനുഷ്ക ഭർത്താവിന്രെ കളി കാണാനായി ലണ്ടനിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook