വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ ഇന്ത്യൻ നായകന് വിരാട് കോഹ്‌ലിക്ക് ആയില്ല. വെറും 16 റൺസെടുത്താണ് കോഹ്‌ലി കൂടാരം കയറിയത്. ബാറ്റിങ്ങിൽ തിളങ്ങിയില്ലെങ്കിലും ഫീൽഡിങ്ങിൽ കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തിയത്. അതിലെടുത്തു പറയേണ്ടത് കോഹ്‌ലിയുടെ കിടിലനൊരു റൺഔട്ടാണ്.

വിൻഡീസ് താരം കിറോൺ പവലിനെയാണ് റൺഔട്ടിലൂടെ കോഹ്‌ലി പുറത്താകിയത്. വെറും നാലു റൺസെടുത്ത് നിൽക്കുമ്പോഴാണ് പവലിനെ കോഹ്‌ലി കൂടാരം കയറ്റിയത്. ഓഫ് സൈഡിലേക്ക് സാമുവൽസ് അടിച്ച ഷോട്ട് കണ്ടാണ് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന പവലിയൻ ഓടിയത്. പക്ഷേ അപ്പോഴേക്കും സാമുവൽസ് തിരികെ ക്രീസിലേക്ക് ഓടിക്കയറി. ഇതുകണ്ട പവൽ തിരികെ ഓടുന്നതിനു മുൻപേ ബോൾ കോഹ്‌ലിയുടെ കൈകളിൽ എത്തുകയും കുറ്റി തെറിപ്പിക്കുകയും ചെയ്തിരുന്നു.

നാലാമത് ഏകദിനത്തിൽ വിൻഡീസിനെതിരെ 224 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. 378 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 153 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഒരു മത്സരം സമനിലയിലായിരുന്നു. നവംബർ ഒന്നിന് തിരുവനന്തപുരം കാര്യവട്ടത്ത് വച്ചാണ് അവസാന ഏകദിനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ