താരമൂല്യത്തിൽ ഫുട്ബോൾ ഇതിഹാസം മെസിയെയും പിന്തള്ളി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. ഫോർബ്സ് മാഗസിൻ പുറത്ത് വിട്ട മൂല്യമേറിയ താരങ്ങളുടെ പട്ടികയിലാണ് വിരാട് കോഹ്‌ലി മെസിയെ പിന്തള്ളിയത്. 15.5 മില്യൺ ഡോളറാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ താരമൂല്യം.

ഫോർബ്സ് മാഗസിൻ പുറത്ത് വിട്ട 10 മൂല്യമേറിയ താരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് വിരാട് കോഹ്‌ലിക്ക് ലഭിച്ചത്. റോജർ ഫെഡററാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ താരമൂല്യമുള്ള ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് .

മൂല്യമേറിയ താരങ്ങളുടെ പട്ടിക ചുവടെ:

1. റോജർ ഫെഡറർ – 37.2 മില്യൺ ഡോളർ
2. ലെബ്റോൺ ജെയിംസ് – 33.4 മില്യൺ ഡോളർ
3. ഉസൈൻ ബോൾട്ട് – 27 മില്യൺ ഡോളർ
4. ക്രിസ്റ്റ്യാനോ റൊണാൾഡോ – 21.5 മില്യൺ ഡോളർ
5. ഫിൽ നിക്കോൾസൺ – 19.6 മില്യൺ ഡോളർ
6. ടൈഗർ വുഡ്സ് – 16.6 മില്യൺ ഡോളർ
7. വിരാട് കോഹ്‌ലി – 14.5 മില്യൺ ഡോളർ
8. റോറി മക്കെൽറോയ് – 13.6 മില്യൺ ഡോളർ
9. ലിയണൽ മെസി – 13.5 മില്യൺ ഡോളർ
10. സ്റ്റെഫ് കറി – 13.4 മില്യൺ ഡോളർ

ഏറ്റവും ധനികരായ ക്ലബുകളുടെ പട്ടികയും ഫോർബ്സ് മാഗസിൻ പുറത്ത് വിട്ടിട്ടുണ്ട്. അമേരിക്കൻ ക്ലബായ ഡല്ലാസ് കൗബോയിസാണ് ഏറ്റവും ധനികരായ ക്ലബ്. ഫുട്ബോൾ ടീമുകളിൽ നാലാം സ്ഥാനത്ത് എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് മുന്നിൽ.

1. ഡല്ലാസ് കൗബോയിസ് – 896 മില്യൺ ഡോളർ
2. ന്യൂയോർക്ക് യാൻങ്കീസ് – 688 മില്യൺ ഡോളർ
3. ലോസ് ഏഞ്ചൽസ് ലേക്കേഴ്സ് – 595 മില്യൺ ഡോളർ
4. മാഞ്ചസ്റ്റർ യുണൈറ്റഡ് – 564 മില്യൺ ഡോളർ
5. ബാഴ്സിലോണ – 537 മില്യൺ ഡോളർ
6. ന്യൂ ഇംഗ്ലണ്ട് പാട്രിയോട്സ് – 518 മില്യൺ ഡോളർ
7. റയൽ മാഡ്രിഡ് – 510 മില്യൺ ഡോളർ
8. ന്യൂയോർക്ക് നിക്ക്സ് – 505 മില്യൺ ഡോളർ
9. ബോസ്റ്റൺ റെഡ് സോസ് – 458 മില്യൺ ഡോളർ
10. ചിക്കാബോ കബ്സ് – 457 മില്യൺ ഡോളർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ