ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഇന്ത്യയെ 5-1 എന്ന ചരിത്രപരമായ വിജയത്തിലേക്ക് നയിച്ച നായകന്‍ വിരാട് കോഹ്ലി തന്റെ കരിയറിലെ 35ാം സെഞ്ചുറിയാണ് ഇന്നലെ സ്വന്തമാക്കിയത്. പരമ്പരയിലെ മൂന്നാം സെഞ്ചുറി നേടിയ കോഹ്ലി 129 റണ്‍സാണ് ആറാം ഏകദിനത്തില്‍ അടിച്ചുകൂട്ടിയത്.

കോഹ്ലിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും പുറത്തു നിന്നും അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍ കിട്ടുന്നത്. പാക്കിസ്ഥാന്റെ വനിതാ ക്രിക്കറ്റ് താരങ്ങളും ഇപ്പോള്‍ കോഹ്ലിയെ പുകഴ്ത്തുകയാണ്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഏറെ ശ്രദ്ധയും ഏകാഗ്രതയും ഉളള താരമാണ് കോഹ്ലിയെന്ന് സൈദ നൈന്‍ അബീദി ട്വീറ്റ് ചെയ്തു. കോഹ്ലി പ്രതിഭാശാലിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൈനത്ത് ഇംതിയാസും കോഹ്ലി മികച്ച താരമാണെന്ന് ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണും ഇന്ത്യയുടെ മിക്ക താരങ്ങളും കോഹ്ലിയെ പ്രശംസ കൊണ്ട് മൂടി.

കോഹ്ലിയുടെ 129 റണ്‍സ് പ്രകടനമാണ് ഇന്ത്യയ്ക്ക് അവസാന ഏകദിനത്തിലും വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46.5ഓവറില്‍ 204 റണ്‍സിന് പുറത്താവുകയായിരുന്നു. അരങ്ങേറ്റ ഏകദിനത്തില്‍ നാല് വിക്കറ്റ് നേടിയ ശാര്‍ദുല്‍ ടാക്കൂറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. സോണ്ടോ(54) ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അര്‍ധ സെഞ്ചുറി നേടി.

നേ​ര​ത്തെ, പ​ര​ന്പ​ര​യി​ൽ ആ​ദ്യ​മാ​യി ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കി​യ ശാ​ർ​ദു​ൽ താ​ക്കൂ​റി​ന്‍റെ പേ​സി​നു മു​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 46.5 ഓ​വ​റി​ൽ 204 റ​ണ്‍​സി​ന് ആ​തി​ഥേ​യ​ർ എ​ല്ലാ​വ​രും പു​റ​ത്താ​യി. ശാ​ർ​ദു​ൽ 52 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി. ഖാ​യ സോ​ണ്ടോ(54) ആ​ണ് ആ​തി​ഥേ​യ​രു​ടെ ടോ​പ് സ്കോ​റ​ർ.
ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സ്കോ​ർ 23ൽ ​ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ താ​രം ഹാ​ഷിം അം​ല(10)​യെ ന​ഷ്ട​പ്പെ​ട്ടു. ശാ​ർ​ദു​ൽ താ​ക്കൂ​റി​നാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നാ​ലെ ശാ​ർ​ദു​ലി​നു​ത​ന്നെ വി​ക്ക​റ്റ് ന​ൽ​കി നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​വും(24) മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം എ.​ബി.​ഡി​വി​ല്ല്യേ​ഴ്സും ഖാ​യ സോ​ണ്ടോ​യും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും 105ൽ ​ഡി​വി​ല്ല്യേ​ഴ്സ്(30) ചാ​ഹ​ലി​ന്‍റെ മു​ന്നി​ൽ വീ​ണു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 62 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തി​നു പി​ന്നാ​ലെ സോ​ണ്ടോ​യും ചാ​ഹ​ലി​ന് ഇ​ര​യാ​യി മ​ട​ങ്ങി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ൻ​ഡൈ​ൽ ഫെ​ലു​ക്വാ​യോ ന​ട​ത്തി​യ മി​ന്ന​ല​ടി​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 200 ക​ട​ത്തി​യ​ത്. 42 പ​ന്തി​ൽ ര​ണ്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും അ​ട​ക്കം 34 റ​ണ്‍​സ് നേ​ടി​യ ഫെ​ലു​ക്വാ​യോ​യെ ശാ​ർ​ദു​ൽ താ​ക്കൂ​ർ വീ​ഴ്ത്തി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സി​നു തി​ര​ശീ​ല വീ​ണു. ശാ​ർ​ദു​ലി​ന്‍റെ നാ​ലു വി​ക്ക​റ്റി​നു പു​റ​മേ യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ജ​സ്പ്രീ​ത് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. കു​ൽ​ദീ​പ് യാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് നേ​ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook