ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങൾ മൂലം ഏറെ നിരാശയിലാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും മങ്ങിക്കഴിഞ്ഞു. ടീമിന്റെ മോശം പ്രകടനത്തിൽ സഹതാരങ്ങളെ കോഹ്‌ലി കുറ്റപ്പെടുത്തിയത് വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഏവരുടെയും മനം കവർന്നിരിക്കുന്നത്. ഹർഭജൻ സിങ്ങിന്റെ മകൾ ഹിനയയ്ക്ക് ഒപ്പമുളള ചിത്രമാണ് കോഹ്‌ലി ആരാധകർക്കായി പങ്കുവച്ചത്.

virat kohli, hinaya

ഹർഭജൻ സിങ്ങിന്റെ മകൾ ഹിനയയ്ക്ക് ഒപ്പമുളള കോഹ്‌ലിയുടെ സെൽഫി

കുഞ്ഞ് ഹിനയ എന്റെ താടിയിൽ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്ന് പറഞ്ഞാണ് കോഹ്‌ലി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹർഭജനും ഗീതയ്ക്കും ലഭിച്ച അനുഗ്രഹമാണ് ഹിനയയെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെയെന്നും കോഹ്‌ലി എഴുതിയിട്ടുണ്ട്.

എം.എസ്.ധോണിയുടെ മകൾ സിവയ്ക്ക് ഒപ്പമുളള കോഹ്‌ലിയുടെ സെൽഫി

സഹതാരങ്ങളുടെ കുട്ടികൾക്കൊപ്പം കോഹ്‍ലി സമയം ചെലവഴിക്കുന്നത് ഇതാദ്യമല്ല. ട്വന്റി 20 ലോകകപ്പ് സമയത്ത് എം.എസ്.ധോണിയുടെ മകൾ സിവയ്ക്ക് ഒപ്പമുളള സെൽഫിയും കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതു വൈറലാവുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ