കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ച്വറിയോടെ ഏകദിനത്തിലെ മുപ്പത്തിനാലാം സെഞ്ച്വറിയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 197ാമത് ഇന്നിങ്ങ്സിലാണ് കോഹ്‌ലി മുപത്തിനാലാമത് സെഞ്ച്വറി അടിച്ചത്. മുപ്പത്തിനാലാം സെഞ്ച്വറി നേടാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനു വേണ്ടി വന്നതിലും 101 ഇന്നിങ്ങ്‌സ് കുറവാണ് കോഹ്‌ലിക്ക് വേണ്ടി വന്നത്.

2003ല്‍ നമീബിയക്കെതിരായ മത്സരത്തില്‍ തന്‍റെ 298ാമത് ഇന്നിങ്ങ്‌സിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 34ാമത് സെഞ്ച്വറി നേടുന്നത്. ഏകദിനത്തിലെ 49 സെഞ്ച്വറികളും ടെസ്റ്റിലെ 51 സെഞ്ച്വറികളുമായി 100 സെഞ്ച്വറികളാണ് സച്ചിന്‍റെ പേരിലുള്ളത്. വിരാട് കോഹ്‌ലി ഇതിനോടക്കം തന്നെ 55 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപത്തിയൊന്നും ട്വെന്റി ട്വെന്റിയില്‍ നാല് സെഞ്ച്വറികളും ഇന്ത്യന്‍ നായകന്‍റെ പേരിലുണ്ട്. ഇന്നത്തെ കളിയില്‍ 101 റണ്‍സിന് നോട്ട് ഔട്ട്‌ ആണ് കോഹ്‌ലി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ