ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. പുതുവര്‍ഷ ദിനത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യ തന്റെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു. അതിനു താഴെയാണ് വിരാട് കോഹ്ലി ആശംസകള്‍ അര്‍പ്പിച്ചിരിക്കുന്നത്. പാണ്ഡ്യ ഞെട്ടിച്ചുകളഞ്ഞെന്ന് വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പാണ്ഡ്യയ്ക്കും പ്രണയിനി നടാഷ സ്റ്റാൻകോവിച്ചിനും ശോഭനമായ ഭാവി ആശംസിക്കുന്നു എന്നും ദെെവം ഇരുവരെയും അനുഗ്രഹിക്കട്ടെ എന്നും കോഹ്ലി കുറിച്ചു.
കോഹ്ലിക്ക് പിന്നാലെ മറ്റ് താരങ്ങളും പാണ്ഡ്യയ്ക്ക് ആശംസകൾ അർപ്പിച്ച് രംഗത്തെത്തി. കെ.എൽ.രാഹുൽ, മോഹിത് ശർമ, ശ്രേയസ് അയ്യർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങളും പ്രിയ സുഹൃത്തിന് ആശംസകൾ നേർന്നു.
Read Also: Horoscope Today January 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ജനുവരി ഒന്ന് പുതുവർഷ ദിനത്തിലാണ് താൻ വിവാഹിതനാകാൻ പോകുന്ന വിവരം പാണ്ഡ്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കാമുകിയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള പാണ്ഡ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പാണ്ഡ്യ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഏറെ നാളായി പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പുതുവർഷത്തിൽ നടാഷയുടെ കൈപിടിച്ചു നില്ക്കുന്ന ചിത്രം പങ്കുവച്ച് ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് താരം വിരാമമിട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകമാണ് മോതിരമാറ്റം നടന്നതായി താരം പ്രഖ്യാപിച്ചത്.
നടാഷ ഐറ്റം സോങ്ങുകളിലെ സ്ഥിരം സാന്നിധ്യമാണ്. അതേസമയം, പരുക്കേറ്റ് ടീമിൽ നിന്നും വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു ശേഷം താരം വിശ്രമത്തിലായിരുന്നു. അടുത്ത മാസം ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പര്യടനത്തിനായി ഇന്ത്യ എ ടീമിലേക്ക് പാണ്ഡ്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്.