/indian-express-malayalam/media/media_files/uploads/2023/10/10-1.jpg)
നവീനുൾ ഹഖിന് ഷേക്ക് ഹാൻഡ് നൽകാനും പുറത്തുതട്ടി അഭിനന്ദിക്കാനും കോഹ്ലി മറന്നില്ല | ഫൊട്ടോ: Screen Grab
ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരത്തിൽ താരമായത് രോഹിത് ശർമ്മയാണെങ്കിലും, കാണികളുടേയും എതിരാളികളുടേയും ഹൃദയം കീഴടക്കിയത് വിരാട് കോഹ്ലിയായിരുന്നു. കഴിഞ്ഞ ഐപിഎൽ സീസൺ മുതൽക്ക് കോഹ്ലിയും അഫ്ഗാനിസ്ഥാൻ പേസർ നവീനുൾ ഹഖും തമ്മിലുള്ള വൈരവും ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ലോകകപ്പിൽ ഹിറ്റ്മാൻ റെക്കോഡ് മഴ പെയ്യിപ്പിച്ചപ്പോഴും, ക്രിക്കറ്റ് പ്രേമികൾ കാണാൻ കാത്തിരുന്നൊരു പോരാട്ടമായിരുന്നു നവീനുൾ ഹഖും കോഹ്ലിയുമായുള്ള പോരാട്ടം. അതേസമയം, ഇന്നത്തെ മത്സരത്തിനിടെ കാണികളുടെ പ്രതീക്ഷയ്ക്ക് നേർവിപരീതമായ സംഭവമാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ സംഭവിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ നവീനുൾ ഹഖ് പന്തെറിഞ്ഞപ്പോഴെല്ലാം കരുതലോടെ പ്രതിരോധിക്കുകയാണ് കോഹ്ലി ചെയ്തത്. 'കോഹ്ലി.. കോഹ്ലി' ചാൻ്റുകൾ കൊണ്ടും കൂക്കി വിളികൾക്കിടയിലും നവീനെ പരിഹസിക്കുകയാണ് ഇന്ത്യൻ ആരാധകർ ചെയ്തത്. എന്നാൽ, ഇക്കൂട്ടരെ തടയാൻ സാക്ഷാൽ വിരാട് കോഹ്ലി തന്നെ രംഗത്തെത്തി. കാണിക്കളോട് അങ്ങനെ ചെയ്യരുതെന്ന് കോഹ്ലി ആവശ്യപ്പെട്ടു.
The Tale of cricket💙
— CricTracker (@Cricketracker) October 11, 2023
It unites everyone🤝
📸: Disney + Hotstar pic.twitter.com/PiLvxmktuz
ഇതിന് പുറമെ നവീനുൾ ഹഖിന് ഷേക്ക് ഹാൻഡ് നൽകാനും പുറത്തുതട്ടി അഭിനന്ദിക്കാനും കോഹ്ലി മറന്നില്ല. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും കളിക്കളത്തിൽ ചിരിച്ച് അടുത്ത് പെരുമാറുന്നത്. വിരാട് കോഹ്ലിയെന്ന ഇതിഹാസ താരത്തിന്റെ വലിയ മനസ്സാണ് ആരാധകർക്ക് കാണാനായത്. ഇതിന് മുമ്പ് സ്റ്റീവൻ സ്മിത്തിനേയും കാണികൾ സമാനമായ രീതിയിൽ പരിഹസിച്ചപ്പോൾ ഇടപെട്ട് തിരുത്തിയത് കോഹ്ലിയായിരുന്നു.
A shake of hands and a pat on the back from Virat Kohli.
— CricTracker (@Cricketracker) October 11, 2023
📸: Disney + Hotstar pic.twitter.com/8mWzEcunFG
ഐപിഎല്ലിന് ശേഷവും സോഷ്യൽ മീഡിയയിലൂടെയും നവീൻ-കോഹ്ലി പോര് നീണ്ടത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കളിക്കളത്തിലെ പകയ്ക്കും വൈരത്തിനും അധികമൊന്നും ആയുസ്സില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കോഹ്ലി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.