ഫിറ്റ്നസിൽ മറ്റാരെക്കാളും ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് വിരാട് കോഹ്‌ലി. അതിനാൽതന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിക്കാൻ കോഹ്‌ലി തയാറാവാറില്ല. ഇക്കാരണത്താൽ പെപ്‌സിയുടെ പരസ്യത്തിൽനിന്നും കോഹ്‌ലി പിൻവാങ്ങിയിരുന്നു. ഇപ്പോഴിതാ ബഹുരാഷ്ട്ര കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാനുളള കോടികളുടെ വാഗ്‌ദാനം തളളിയിരിക്കുകയാണ് ഇന്ത്യൻ നായകൻ.

പരസ്യം വേണ്ടെന്നു വയ്ക്കാൻ കോഹ്‌ലിക്ക് വ്യക്തമായ കാരണമുണ്ട്. ഇത്തരത്തിലുളള ശീതള പാനീയങ്ങൾ താൻ കുടിക്കാറില്ല. താൻ കുടിക്കാത്തത് എങ്ങിനെയാണ് താൻതന്നെ പ്രചരിപ്പിക്കുകയെന്നാണ് കോഹ്‌ലി ചോദിച്ചിരിക്കുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും കോഹ്‌ലി പറയുന്നു.

കോടികൾ വാങ്ങി സഹതാരങ്ങൾ പരസ്യങ്ങളിൽ അഭിനയിക്കുമ്പോഴാണ് കോഹ്‌ലിയുടെ ഈ സമീപനം. ബാഡ്മിന്റണ്‍ താരവും പരിശീലകനുമായിരുന്ന പുല്ലേല ഗോപീചന്ദും മുൻപ് ഇതേ നിലപാടെടുത്തിരുന്നു. ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടിയതിന് പിന്നാലെയാണ് ഗോപീചന്ദിന് വന്‍ വാഗ്‌ദാനവുമായി ശീതളപാനീയ കമ്പനികള്‍ സമീപിച്ചത്. എന്നാല്‍ താന്‍ കുടിക്കാത്ത സാധനത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ