/indian-express-malayalam/media/media_files/uploads/2020/05/virat-kohli-jadeja.jpg)
സമൂഹമാധ്യമങ്ങളിൽ സഹതാരങ്ങളെ ട്രോളുന്നതിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സഹതാരങ്ങളെ മാത്രമല്ല പല മുതിർന്ന താരങ്ങളും കോഹ്‌ലിയുടെ മറുപടിയിൽ വായടയ്ക്കപ്പെട്ടു പോയിട്ടുണ്ട്. ഡേവിഡ് വാർണർ, കെവിൻ പീറ്റേഴ്സൺ, യുസ്‌വേന്ദ്ര ചാഹൽ അങ്ങനെ നീളുന്ന പട്ടികയിലെ അവസാന കണ്ണിയാണ് ഇപ്പോൾ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.
അണ്ടർ 19 ലോകകപ്പ് മുതൽ ഒന്നിച്ച് കളിക്കുന്ന രണ്ട് താരങ്ങളാണ് നായകൻ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും. സീനിയർ ടീമിലും തങ്ങളുടെ റോളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾ എന്നാൽ ഡിആർഎസ് റിവ്യൂവിൽ പലപ്പോഴും പരാജയപ്പെട്ട് പോകുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. ഡിആർഎസിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ധോണിയുടെ പിൻഗാമിയായ കോഹ്‌ലിക്ക് പലപ്പോഴും ഡിആർഎസ് കൃത്യമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്.
Also Read: സന്ദീപ് വാര്യർ കേരളം വിടുന്നു; ഇനി തമിഴ്നാടിന്റെ കുപ്പായത്തിൽ
ഇതിനിടയിലാണ് രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജഡേജയും കോഹ്‌ലിയും ഒന്നിച്ച് നിൽക്കുന്ന ഫൊട്ടോയിൽ നായകൻ റിവ്യൂവിന് ആവശ്യപ്പെടുന്നതായി കാണാം. എന്നാൽ സംശയത്തിന്റെ ആശ്ചര്യത്തിന്റെയും ഭാവമാണ് ജഡേജയുടെ മുഖത്ത്. ഇതിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷനും രസകരമാണ്, "റിവ്യൂ എടുക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടില്ല ഭായ്." ഇതിന് മറുപടിയായി ഉടൻ തന്നെ നായകനെത്തി.
View this post on InstagramDekho bhai meine nai bola hai review lene ko@virat.kohli #DRS #skipper
A post shared by Ravindra Jadeja (@royalnavghan) on
ജഡേജയെ ട്രോളിക്കൊണ്ടായിരുന്നു കോഹ്‌ലിയുടെ കമന്റ്. നിനക്കെപ്പോഴും എല്ലാം ഔട്ടാണെന്ന് തോന്നും. എന്നാൽ റിവ്യൂ എടുത്ത് കഴിയുമ്പോൾ മുതൽ സംശയവും, എന്നായിരുന്നു കോഹ്‌ലി നൽകിയ മറുപടി.
ബാറ്റ്സ്മാന്റെയും നായകന്റെയും റോളിൽ കോഹ്‌ലിയും ബോളറുടെയും ബാറ്റ്സ്മാന്റെയും റോളിൽ ജഡേജയും തിളങ്ങുമ്പോഴും ടീമിലെ ഫീൽഡർമാർ കൂടിയാണ് ഇരുവരും. 2017 മുതൽ 2019 ഒക്ടോബർ വരെ ഒരു ഡിആർഎസ് പോലും വിജയിപ്പിക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.