ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തുടക്കം തോൽവിയോടെയായിരുന്നു. മൂന്നു മൽസരങ്ങളുള്ള പരമ്പരയിലെ ആദ്യ മൽസരത്തിൽ 34 റൺസിനായിരുന്നു ഇന്ത്യൻ പരാജയം. ഇന്ത്യയുടെ ആറു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. സെഞ്ചുറി നേടിയ രോഹിത് ശർമ്മയും അർധ സെഞ്ചുറി നേടിയ എ.എസ്.ധോണിയും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വെറും മൂന്നു റൺസുമായാണ് കളം വിട്ടത്.
നാളെ അഡ്ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം മൽസരം. സിഡ്നിയിൽ തോറ്റ ഇന്ത്യക്ക് അഡ്ലെയ്ഡിൽ ജയം അനിവാര്യമാണ്. അഡ്ലെയ്ഡിൽ തോറ്റാൽ പരമ്പര ഓസ്ട്രേലിയ നേടും. നാളെ മൽസരം തുടങ്ങാനിരിക്കെ നായകൻ വിരാട് കോഹ്ലി ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം ഉല്ലാസ യാത്രയിലാണ്. അനുഷ്കയ്ക്ക് ഒപ്പമുള്ള മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവയ്ക്കുന്ന കോഹ്ലി ഉല്ലാസ യാത്രയിൽനിന്നുള്ള ഒരു ചിത്രവും പങ്കുവച്ചു. എന്നാൽ കോഹ്ലിയുടെ ഫോട്ടോയ്ക്ക് ആരാധകരിൽനിന്നും അനുകൂല പ്രതികരണമല്ല ലഭിക്കുന്നത്.
— Virat Kohli (@imVkohli) January 13, 2019
നാളെ രണ്ടാം ഏകദിനം തുടങ്ങാനിരിക്കെ പരിശീലനത്തിൽ ശ്രദ്ധ വയ്ക്കാതെ ഭാര്യയുമായി കറങ്ങി നടക്കുന്നതിനെയാണ് ആരാധകർ വിമർശിക്കുന്നത്. കളിയിൽ ശ്രദ്ധിച്ച് നാളെ നടക്കുന്ന മൽസരത്തിൽ ഇന്ത്യയെ ജയിപ്പിക്കാനാണ് കോഹ്ലിയോട് ആരാധകർ ആവശ്യപ്പെടുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോയല്ല, മറിച്ച് പെർത്ത് ടെസ്റ്റിലെ സെഞ്ചുറി പോലെയൊന്നാണ് തങ്ങൾ കോഹ്ലിയിൽനിന്നും പ്രതീക്ഷിക്കുന്നതെന്നും ആരാധകർ പറയുന്നു.
Grt preparing for 2nd ODI vs @CricketAus
— SENDILNATHAN P (@sendil_ajith) January 13, 2019
Bro please play well atleast in 2nd odi, u r not consistent after ur century in perth-17,81,0,28,3 this is not d VK we seen
— Pradeep Vijay (@Pradeep95572466) January 13, 2019
You aren’t practicing for next ODI
— Krishna Kumar (@imswingtrader) January 13, 2019
സിഡ്നി ഏകദിന പരാജയത്തിനുപിന്നാലെ കോഹ്ലിയുടെ ഫോമിനെക്കുറിച്ച് ആരാധകർക്ക് ആശങ്കയുണ്ട്. സിഡ്നിയിലെ ഏകദിനത്തിൽ മൂന്നു റൺസെടുത്ത കോഹ്ലി സിഡ്നി ടെസ്റ്റിൽ വെറും 23 റൺസാണ് നേടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook