ഈ ഐപിഎൽ സീസണിൽ ഫെയ്‌സ്‌ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ചയായ ടീം ഏത് ? ഏറ്റവും കൂടുതൽ പേർ ഏത് താരത്തെ കുറിച്ചാണ് ഇത്തവണ ഐപിഎല്ലിൽ സംസാരിച്ചത് ? ഉത്തരം ഇതാ,

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം നായകനും ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്‌സ്‌മാനുമായ വിരാട് കോഹ്‌ലിയാണ് ഈ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരം. ഫെയ്‌സ്‌ബുക്കിലെ വിവരങ്ങൾ അനുസരിച്ചാണിത്.

ഫെയ്‌സ്‌ബുക്കിൽ ഏറ്റവും കൂടുതൽ മെൻഷൻ ചെയ്യപ്പെട്ട താരമാണ് കോഹ്‌ലി. ചെന്നെെ സൂപ്പർ കിങ്‌സ് നായകൻ എം.എസ്.ധോണിയാണ് രണ്ടാം സ്ഥാനത്ത്. മുംബെെ ഇന്ത്യൻസ് നായകൻ രോഹിത് ശർമ മൂന്നാമതാണ്.

അതേസമയം, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ടീം മുംബെെ ഇന്ത്യൻസാണ്. കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രണ്ടാം സ്ഥാനത്ത്.

Read Also: എല്ലാം മാറ്റിമറിച്ച ആ വാക്കുകൾ; റുതുരാജിനെ എംഎസ് ധോണി സ്വാധീനിച്ചതെങ്ങനെ?

ഈ ഐപിഎൽ സീസണുമായി ബന്ധപ്പെട്ട് 10 മില്യൺ മെൻഷനുകൾ ഫെയ്‌സ്‌ബുക്ക് പ്ലാറ്റ്‌ഫോമിൽ പിറവികൊണ്ടു. 18 നും 34 നും ഇടയിലുള്ള ആളുകളാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തൽപരരായിരുന്നത്. ഫെയ്‌സ്‌ബുക്കിൽ ഐപിഎല്ലുമായി ബന്ധപ്പെട്ട് പോസ്റ്റുകളും ചിത്രങ്ങളും കമന്റുകളും പങ്കുവച്ചവരിൽ ഏകദേശം 74 ശതമാനം പേർ ഈ പ്രായപരിധിയിലുള്ളവരാണ്.

ഐപിഎല്ലിനെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിച്ച സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, കർണാടക, ബിഹാർ എന്നിവയാണെന്നും ഫെയ്‌സ്‌ബുക്ക് പ്രസ്‌താവനയിൽ പറയുന്നു.

ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ ഐപിഎൽ ആരാധകർ ഈ സീസൺ ഏറെ ആഘോഷിച്ചെന്നും ഫെയ്‌സ്‌ബുക്ക് ഇന്ത്യൻ മേധാവി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook