ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ജൂണ്‍ മാസം മുഴുവന്‍ വിരാടിന്റെ സേവനം കൗണ്ടി ടീമായ സര്‍റെയ്ക്കുണ്ടാകും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇന്ത്യന്‍ നായകന്‍ കൗണ്ടിയില്‍ കളിക്കാനുളള തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന താരമായ വിരാടിന് വന്‍തുക പ്രതിഫലമായി ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഭ്യൂഹങ്ങളെ എല്ലാം നിരസിച്ച് സര്‍റെ ടീം അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന് വന്‍ തുക പ്രതിഫലമായി നല്‍കില്ലെന്നും സാധാരണ കൗണ്ടി താരങ്ങള്‍ക്ക് നല്‍കുന്ന തരത്തില്‍ തന്നെയായിരിക്കും വിരാടിനും നല്‍കുക എന്നും ക്ലബ്ബ് വ്യക്തമാക്കി.

വിരാടിന്റെ വിമാന ടിക്കറ്റും താമസവും ഭക്ഷണവും ടീമിന്റെ വകയായിരിക്കും. ന്യായമായ പ്രതിഫലവും നല്‍കും. ഇതു സംബന്ധിച്ച് ബിസിസിഐയുമായും താരവുമായും സംസാരിച്ചെന്നും രണ്ട് ട്ടരും തൃപ്തരാണെന്നും ടീം അധികൃതര്‍ പറയുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ എല്ലാം സുതാര്യമായതിനാല്‍ തങ്ങള്‍ക്ക് അതൊരിക്കലും ആശങ്കയായില്ലെന്നും അവര്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പായി സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്ന ലക്ഷ്യവുമായാണ് വിരാട് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. അതേ സമയം, ക്രിക്കറ്റിലെ ഇന്ന് ഏറ്റവും മൂല്യമുള്ള താരത്തിന്റെ ഇമേജ് ഉപയോഗിച്ച് കൗണ്ടി ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രീതിയുള്ളതാക്കുക എന്നതാണ് കൗണ്ടി ക്രിക്കറ്റ് അധികൃതരുടെ ലക്ഷ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ