ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ടീമിന് ഔദ്യോഗിക വസതിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ ന്യൂ ഇയർ വിരുന്ന് നൽകി. രണ്ടു ടീമിലെയും താരങ്ങൾ സിഡ്നിയിലെ കിറിബില്ലി ഹൗസിൽ നടന്ന വിരുന്നിൽ പങ്കെടുത്തു. ഇരു ടീമും ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ബിസിസിഐ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ടീമിന്റെ കൂട്ടത്തിൽ രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല. ഡിസംബർ 30 ന് രോഹിത്തിനും റിത്വികയ്ക്കും പെൺകുഞ്ഞ് പിറന്നിരുന്നു. ഇതേത്തുടർന്ന് രോഹിത് മുംബൈയിലേക്ക് മടങ്ങിയതാണ് കാരണം. അടുത്ത ടെസ്റ്റ് മത്സരത്തിൽനിന്നും രോഹിത്തിനെ ഒഴിവാക്കിയിട്ടുമുണ്ട്. ഇന്ത്യൻ ടീമിനൊപ്പം കോച്ച് രവി ശാസ്ത്രിയും വിരുന്നിൽ പങ്കെടുക്കാനെത്തി.

ഉമേഷ് യാദവും ഹാർദിക് പാണ്ഡ്യയും ഇശാന്ത് ശർമ്മയും ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Walking into 2019

A post shared by Hardik Pandya (@hardikpandya93) on

View this post on Instagram

A post shared by Umesh Yadav (@umeshyaadav) on

സിഡ്നിയിലാണ് ഇന്ത്യൻ താരങ്ങൾ ന്യൂ ഇയറിനെ വരവേറ്റത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഭാര്യ അനുഷ്കയ്ക്ക് ഒപ്പമാണ് ന്യൂ ഇയർ ആഘോഷിച്ചത്. സിഡ്നിയിൽ ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

സിഡ്നിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ നാലാമത്തെ ടെസ്റ്റ് മത്സരം. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് ജയിച്ച് മുന്നിലാണ്. മെൽബൺ ടെസ്റ്റിൽ 137 റൺസിന് ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook