ലോകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന 100 കായികതാരങ്ങളെ ഉള്‍പ്പെടുത്തി ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇടംനേടി. ഇന്ത്യന്‍ കായികതാരങ്ങളില്‍ കോഹ്ലി മാത്രമാണ് പട്ടികയിലുളളത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്തുളളത്. 2.20 ലക്ഷം ഡോളര്‍ പ്രതിഫലത്തോടെ കോഹ്ലി 89ാം സ്ഥാനത്താണുളളത്. ശമ്പളയിനത്തില്‍ 30 ലക്ഷം ഡോളറും പരസ്യയിനത്തില്‍ നിന്നായി 1.90 ലക്ഷം ഡോളറുമാണ് കോഹ്ലിയുടെ വരുമാനം.

കോഹ്ലിയെ പുകഴത്തിയാണ് ഫോബ്സ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ സച്ചിന്റെ പ്രകടനത്തേയും മറികടക്കുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേതെന്നും മാസിക പറയുന്നു. നിരന്തരമായി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ചരിത്രം കുറിച്ച കോഹ്ലി 2015ല്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തെത്തുമ്പോള്‍ ഈ പദവി അലങ്കരിക്കുന്ന പ്രായം കുറഞ്ഞ താരമായെന്നും മാസിക പറയുന്നു. ദേശീയ ടീമില്‍ നിന്നും കഴിഞ്ഞ വര്‍ഷം 10 ലക്ഷം ഡോളറാണ് കോഹ്ലിക്ക് പ്രതിഫലം ലഭിച്ചത്. കൂടാതെ ഐപിഎലില്‍ ഏറ്റവും കൂടുതല്! പ്രതിപളം ലഭിക്കുന്ന കോഹ്ലിക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നും 23 ലക്ഷം ഡോളറാണ് ശമ്പളം ലഭിക്കുന്നത്.

പട്ടകയില്‍ മുന്നിലുളള റൊണാള്‍ഡോയ്ക്ക് 9 കോടി 30 ലക്ഷം ഡോളറാണ് പ്രതിഫലം ലഭിക്കുന്നത്. അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരമായ ലീബ്രോണ്‍ ജെയിംസ് ആണ് രണ്ടാം സ്ഥാനത്തുളളത്. 8 കോടി 62 ലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം. മൂന്നാം സ്ഥാനത്താണ് ലിയണല്‍ മെസിയുളളത്. 8 കോടി ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം. നാലാം സ്ഥാനത്ത് റോജര്‍ ഫെഡറര്‍ ആണുളളത്. 6 കോടി 40 ലക്ഷം ഡോളറാണ് പ്രതിഫലം.

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം കെവിന്‍ ഡ്യൂറന്റ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ് 17 ആം സ്ഥാനത്താണ്. ടെന്നീസ് സൂപ്പര്‍ താരങ്ങളായ നൊവാക് ദ്യോകോവിച്ച് 16 ഉം, റാഫേല്‍ നദാല്‍ 33 ഉം സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി 70 ആം സ്ഥാനത്താണ്. താരങ്ങള്‍ ശമ്പളയിനത്തിലും സമ്മാനങ്ങള്‍ വഴിയും ബോണസ് ആയിട്ടുമെല്ലാം സ്വന്തമാക്കിയ വരുമാനമാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook