ക്രിക്കറ്റ് ലോകത്ത് മാത്രമല്ല പുറത്തും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ആരാധകർ ഏറെയാണ്. ഇനി ക്രിക്കറ്റിലേക്ക് മാത്രം വന്നാൽ ഇന്ത്യയ്ക്ക് പുറത്തും നിരവധി ആരാധകരുള്ള താരമാണ് വിരാട് കോഹ്‌ലി. അത് എത്രയാണെന്ന് ചോദിച്ചാൽ പറയാൻ പ്രയസമായിരിക്കും. എന്നാൽ ഒരു കാര്യം പറയാം, കൃത്യമായ കണക്ക്. ഇൻസ്റ്റഗ്രാമിൽ 75 മില്ല്യണിലധികം ആളുകളാണ് വിരാട് കോഹ്‌ലിയെ പിന്തുടരുന്നത്.

സമകാലിന ക്രിക്കറ്റിലേക്ക് ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് കോഹ്‌ലി. അതുകൊണ്ട് തന്നെ നിരവധി ആരാധകരുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പറയാം. എന്നാൽ ഇൻസ്റ്റഗ്രാമിൽ 75 മില്ല്യൺ ഫോളോവേഴ്സ് എന്നാൽ അത് ചിന്തിക്കാൻ പറ്റുന്നതിലും അധികമാണ്. ഇത്രയധികം ഫോളോവേഴ്സുള്ള ഏക ഏഷ്യക്കാരനും കോഹ്‌ലി തന്നെ. 75.6 മില്ല്യൺ ആളുകളാണ് അദ്ദേഹത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

Also Read: ബാറ്റ്സ്മാൻ പുറത്തിറങ്ങിയാൽ ബോളർക്ക് ഈ ആനുകൂല്യം വേണം; മങ്കാദിങ്ങിന് പകരം നിർദേശവുമായി അശ്വിൻ

ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ആദ്യ 40 പേരുടെ പട്ടികയെടുത്താൽ അതിലെ ഏക ഏഷ്യക്കാരനും കോഹ്‌ലിയാണ്. ക്രിക്കറ്റ് താരങ്ങളിൽ ഒന്നാമതുള്ള കോഹ്‌‌ലി മൊത്തപട്ടികയിൽ 29-ാം സ്ഥാനത്താണ്. നേരത്തെ വിശ്വവിഖ്യാത സംഗീതജ്ഞ കാർഡി ബിയെയും ഫോളോവേഴ്സിന്റെ എണ്ണത്തിൽ കോഹ്‌ലി മറികടന്നിരുന്നു.

Also Read: മെസി സിറ്റിയിലേക്കോ? കരാറിലെത്താൻ സാധ്യതകൾ പരിശോധിച്ച് പ്രീമിയർ ലീഗ് ക്ലബ്ബ്

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്മർ എന്നീ താരങ്ങൾക്ക് ശേഷം കായിക ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ളത് ഇൻസ്റ്റഗ്രാമിൽ കോഹ്‌ലിയാണ്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഏറ്റവും കൂടുതലുള്ള താരങ്ങളുടെ പട്ടികയെടുത്താൽ ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 238 മില്ല്യൺ ആളുകളാണ് താരത്തെ പിന്തുടരുന്നത്.

വിരാട് കോഹ്‌ലിക്ക് ഫെയ്സ്ബുക്കിൽ 36.9 മില്ല്യൺ ആളുകളും ട്വിറ്ററിൽ 37.3 മില്ല്യൺ ആളുകളും ഫോളോവേഴ്സായി ഉണ്ട്. മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 150 മില്ല്യൺ ഫോളോവേഴ്സാണ് ഇന്ത്യൻ നായകനുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook