ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. കടുത്ത പോരാട്ടമാണ് ക്രിക്കറ്റം ലോകം പ്രതീക്ഷിക്കുന്നത്. സ്മിത്തും വാർണറും ഇല്ലെങ്കിലും കങ്കാരുപ്പട ശക്തരാണ്. ഇന്ത്യൻ നിരയും സുശക്തം. ഇന്ത്യൻ പ്രതീക്ഷകൾ തോളിലേറ്റുന്നത് നായകൻ വിരാട് കോഹ്‍ലി തന്നെ. മത്സരം ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ കോഹ്‍ലിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം.

ഇന്ത്യൻ ജേഴ്സിയിൽ ധ്യാനിച്ചിരിക്കുന്ന കോഹ്‍ലിയാണ് ചിത്രത്തിൽ. ഐസിസിയും ബിസിസിയും കോഹ്‍ലിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. രസകരമായ അടിക്കുറിപ്പോട് കൂടിയാണ് ഐസിസിയുടെ ട്വീറ്റ്. ‘കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത’യെന്നാണ് ഐസിസി നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

ബിസിസിഐ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ കോഹ്‍ലിയുടെ കണ്ണുകൾ തുറന്നാണിരിക്കുന്നത്. മുന്നിൽ ബാറ്റുമുണ്ട്.

2014ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിൽ നാല് സെഞ്ചുറികളാണ് താരം അടിച്ചു കൂട്ടിയത്. ഇത്തവണയും ഓസ്ട്രേലിയക്ക് പ്രധാന വെല്ലുവിളിയാകുക ഇന്ത്യൻ നായകൻ തന്നെയാണ്. ഇംഗ്ലണ്ടിനെതിരെയും വിൻഡീസിനെതിരെയും പുറത്തെടുത്ത തകർപ്പൻ ഫോം കോഹ്‍ലി ഓസ്ട്രേലിയയിലും ആവർത്തിച്ചാൽ ഓസിസ് മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകനാകാൻ കോഹ്‍ലിക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook