ഇൻസ്റ്റഗ്രാമിൽ 100 മില്യൻ (10 കോടി) ഫോളോവേഴ്സ് എന്ന റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരം കൂടിയാണ് കോഹ്ലി. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ.
”എന്റെ യാത്ര കൂടുതൽ മനോഹരമാക്കിയത് ആരാധകരാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കോഹ്ലി പറഞ്ഞു. തന്റെ ജീവിതത്തിലെ മനോഹരവും മറക്കാനാവാത്തതുമായ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയിൽ കോഹ്ലി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുളള കായിക താരങ്ങളിൽ നാലാം സ്ഥാനത്താണ് കോഹ്ലി. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (26.6 കോടി) ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരം. ലയണൽ മെസി (18.7 കോടി), നെയ്മർ (14.7 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
Virat Kohli – the first cricket star to hit 100 million followers on Instagram pic.twitter.com/HI1hTSbo8M
— ICC (@ICC) March 1, 2021
ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനും വിരാട് കോഹ്ലിയാണ്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. ഇൻസ്റ്റഗ്രാമിൽ സ്പോൺസേർഡ് പോസ്റ്റിലൂടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കായിക താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കോഹ്ലി. പട്ടികയിൽ ഒന്നാം സ്ഥാനം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ്.
Read More: ആർ അശ്വിൻ, ജോ റൂട്ട്, കൈൽ മെയേഴ്സ്; ആരാവും ഐസിസി പ്ലേയർ ഓഫ് ദ മന്ത്?
ട്വിറ്ററിൽ നാല് കോടിയിലധികവും ഫെയ്സ്ബുക്കിൽ 3.6 കോടിയാളുകളും കോഹ്ലിയെ ഫോളോ ചെയ്യുന്നുണ്ട്.