scorecardresearch

കോഹ്ലി ക്രിക്കറ്റിൽ നിന്ന് വിരമിക്കണമായിരുന്നു: മഞ്ജരേക്കർ

Virat Kohli Test Stats: ഓസീസ് പര്യടനത്തിൽ ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തിൽ കോഹ്ലിക്ക് തുടരെ പിഴയ്ക്കുന്നത് വലിയ വിമർശനത്തിന് കാരണമായി.

Virat Kohli Test Stats: ഓസീസ് പര്യടനത്തിൽ ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തിൽ കോഹ്ലിക്ക് തുടരെ പിഴയ്ക്കുന്നത് വലിയ വിമർശനത്തിന് കാരണമായി.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Virat Kohli Jersey

Virat Kohli Photograph: (X)

Virat Kohli Test Cricket: ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു എന്ന് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫാബുലസ് 4 എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കെയിൻ വില്യംസണും ജോ റൂട്ടും സ്റ്റീവ് സ്മിത്തും റെഡ് ബോൾ ക്രിക്കറ്റിൽ തിളങ്ങിക്കൊണ്ടിരിക്കുമ്പോൾ കോഹ്ലി ഇല്ലാത്തതിന്റെ നിരാശ ചൂണ്ടിയാണ് മഞ്ജരേക്കറുടെ വാക്കുകൾ. 

Advertisment

ആഷസിലെ അഞ്ചാമത്തെ ടെസ്റ്റിന്റെ ആദ്യ ദിനം ജോ റൂട്ട് സെഞ്ചുറി കണ്ടെത്തിയിരുന്നു. റൂട്ടിന്റെ 41ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന നേട്ടത്തിൽ റൂട്ടിന് മുൻപിൽ ഇനിയുള്ളത് സച്ചിൻ ടെണ്ടുൽക്കറും ജാക്ക് കാലിസും മാത്രം. 51 ടെസ്റ്റ് സെഞ്ചുറികൾ ആണ് റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ കണ്ടെത്തിയത്. ജാക്ക് കാലിസ് നേടിയത് 45 ടെസ്റ്റ് ശതകങ്ങളും.

Also Read: മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയത് ബിസിസിഐ ഉന്നതതല തീരുമാനം; കൂടിയാലോചന നടന്നില്ലെന്ന് ഉദ്യോഗസ്ഥർ

ജോ റൂട്ടിന്റെ സെഞ്ചുറിക്ക് സ്റ്റീവ് സ്മിത്ത് മറുപടി നൽകി. ടെസ്റ്റിലെ സ്മിത്തിന്റെ 37ാമത്തെ ശതകമായിരുന്നു അത്. ആഷസിലെ 13ാമത്തേയും. "ജോ റൂട്ട് പുതിയ നേട്ടം തൊടുമ്പോൾ ഞാൻ ചിന്തിക്കുന്നത് വിരാട് കോഹ്ലിയെ കുറിച്ചാണ്. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുൻപുള്ള അഞ്ച് വർഷം എന്തുകൊണ്ട് പ്രയാസപ്പെട്ടു എന്ന കാരണം കോഹ്ലി കണ്ടെത്തണമായിരുന്നു. അഞ്ച് വർഷം എന്തുകൊണ്ട് ടെസ്റ്റിലെ തന്റെ ബാറ്റിങ് ശരാശരി 31ൽ നിന്നു എന്ന് കണ്ടെത്താൻ കോഹ്ലി ശ്രമിച്ചില്ല," സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

Also Read: Rohit Sharma: ഹസ്തദാനം നൽകാനെത്തി കുട്ടികൾ; ദേഷ്യപ്പെട്ട് തട്ടിമാറ്റി രോഹിത് ശർമ

"കോഹ്ലിക്ക് വിരമിക്കേണ്ടി വരികയും റൂട്ടും സ്മിത്തും വില്യംസണുമെല്ലാം മികവ് കാണിക്കുന്നത് കാണുമ്പോൾ അതെന്നെ സങ്കടപ്പെടുത്തുന്നു.വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിൽ നിന്നം വിരമിച്ചിരുന്നു എങ്കിൽ പ്രശ്നമില്ലായിരുന്നു. എന്നാൽ ഏകദിന ഫോർമാറ്റിൽ തുടരാൻ കോഹ്ലി തീരുമാനിച്ചത് എന്നെ നിരാശപ്പെടുത്തി. കാരണം ഒരു ടോപ് ഓർഡർ ബാറ്റർക്ക് എളുമുള്ള ഫോർമാറ്റ് ആണ് ഇത്."

Also Read: Vaibhav Suryavanshi: 10 സിക്സ്; 15 പന്തിൽ അർധ ശതകം; ഋഷഭ് പന്തിന്റെ റെക്കോർഡ് തകർത്ത് വൈഭവ്

ന്യൂസിലൻഡ് താരം കെയിൻ വില്യംസൺ ഒരു വർഷത്തോളം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നിരുന്നു. വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയിലൂടെയാണ് വില്യംസൺ റെഡ് ബോളിലേക്ക് മടങ്ങിയെത്തിയത്. 2025 മെയിൽ ആണ് വിരാട് കോഹ്ലി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസീസ് പര്യടനത്തിൽ ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തിൽ കോഹ്ലിക്ക് തുടരെ പിഴയ്ക്കുന്നത് വലിയ വിമർശനത്തിന് കാരണമായി.

Read More: IPL: 25 കോടിയിൽ ഗ്രീനിന് ലഭിക്കുക 9 കോടി മാത്രം; 18 കോടിയിൽ മതീഷയ്ക്ക് 12 കോടി ലഭിക്കും

Virat Kohli Steve Smith Joe Root Kane Williamson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: