Latest News

റൺമല താണ്ടി വിരാടവീര്യം; കോഹ്‍ലി 10000 ക്ലബ്ബിൽ

പതിനായിരം റൺസിലെത്തുന്ന പതിമൂന്നാമത് താരവും അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് കോഹ്‍ലി

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് ക്ലബ്ബിൽ ഇനി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്‍ലി പതിനായിരം റൺസ് തികച്ചത്. പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരമാണ് കോഹ്‍ലി.

205 ഇന്നിങ്സുകളിൽ നിന്നുമാണ് കോഹ്‍ലി പതിനായിരം റൺസിലെത്തിയത്. പതിനായിരം റൺസ് തികയ്ക്കാൻ ഏറ്റവും കുറവ് മത്സരങ്ങളും സമയവും എടുത്തതും കോഹ്‍ലി തന്നെ. 36 സെഞ്ചുറികളും 49 അർദ്ധ സെഞ്ചുറികളും അടിച്ചുകൂട്ടിയാണ് കോഹ്‍ലി അതിവേഗം നേട്ടം സ്വന്തമാക്കിയത്.

പതിനായിരം റൺസിലെത്തുന്ന പതിമൂന്നാമത് താരവും അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് കോഹ്‍ലി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ മുന്നിൽ. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി എന്നിവരാണ് ഇതിന് മുമ്പ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പിച്ചിൽ സാക്ഷിയാക്കി സാമുവേൽസിന്റെ പന്തിലായിരുന്നു കോഹ്‍ലി നേട്ടം കൈവരിച്ചത്. സച്ചിനെക്കാൾ 54 ഇന്നിങ്സുകൾ നേരത്തെയാണ് കോഹ്‍ലി പതിനായിരം റൺസ് തികച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli ten thousand runs

Next Story
ഐഎസ്എല്ലിൽ രണ്ട് ടീമുകൾ കൂടി; ലീഗ് വിപുലപ്പെടുത്താൻ ഒരുങ്ങുന്നുsanthosh trophy, സന്തോഷ് ട്രോഫി, kerala vs telangana, football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express