ദക്ഷിണാഫ്രിക്കയില്‍ ചരിത്രപരമായ വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് തുറന്നടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വിജയം വിദേശമണ്ണിലെ ഏറ്റവും വലിയ വിജയമാണോ എന്ന ചോദ്യത്തിനായിരുന്നു കോഹ്ലിയുടെ മറുപടി.

‘അത് നിങ്ങള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമല്ലെ. കാരണം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞങ്ങള്‍ മോശം ടീം ആയിരുന്നല്ലോ. ഇപ്പോള്‍ ഇതു പോലൊരു ചോദ്യം ചോദിക്കുന്നു. എത്ര വലിയ വിജയമായാലും ഞങ്ങളുടെ ലക്ഷ്യം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. വിജയിച്ചാലും തോറ്റാലും ഞങ്ങളുടെ പണി ക്രിക്കറ്റ് കളിക്കുക എന്നതാണ്, നന്നായി കഠിനാധ്വാനം ചെയ്യുക, എല്ലാ മത്സരങ്ങളും വിജയിക്കാന്‍ ശ്രമിക്കുക’, കോഹ്ലി വ്യക്തമാക്കി.

‘ഒരു ടീമെന്ന രീതിയില്‍ ഞങ്ങളുടെ ലക്ഷ്യം 120 ശതമാനം പ്രയത്നം നടത്തി ടീമിന് മികച്ച വിജയം കൊണ്ടുവരാന്‍ ശ്രമിക്കുക എന്നതാണ്. അത് ഈ പരമ്പരയില്‍ നേടാനായതില്‍ വളരെ സന്തോഷവാനാണ്. ഞങ്ങളുടെ പണി വാര്‍ത്തകള്‍ക്ക് തലക്കെട്ട് ഉണ്ടാക്കുകയല്ല. മറിച്ച് നന്നായി ക്രിക്കറ്റ് കളിക്കുക എന്നതാണ്. അതാണ് ഈ പരമ്പരയില്‍ ഞങ്ങള്‍ ചെയ്തത്’, കോഹ്ലി കൂട്ടിച്ചേര്‍ത്തു.

കോഹ്ലിയുടെ 129 റണ്‍സ് പ്രകടനമാണ് ഇന്ത്യയ്ക്ക് അവസാന ഏകദിനത്തിലും വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46.5ഓവറില്‍ 204 റണ്‍സിന് പുറത്താവുകയായിരുന്നു. അരങ്ങേറ്റ ഏകദിനത്തില്‍ നാല് വിക്കറ്റ് നേടിയ ശാര്‍ദുല്‍ ടാക്കൂറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. സോണ്ടോ(54) ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അര്‍ധ സെഞ്ചുറി നേടി.

നേ​ര​ത്തെ, പ​ര​ന്പ​ര​യി​ൽ ആ​ദ്യ​മാ​യി ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കി​യ ശാ​ർ​ദു​ൽ താ​ക്കൂ​റി​ന്‍റെ പേ​സി​നു മു​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 46.5 ഓ​വ​റി​ൽ 204 റ​ണ്‍​സി​ന് ആ​തി​ഥേ​യ​ർ എ​ല്ലാ​വ​രും പു​റ​ത്താ​യി. ശാ​ർ​ദു​ൽ 52 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി. ഖാ​യ സോ​ണ്ടോ(54) ആ​ണ് ആ​തി​ഥേ​യ​രു​ടെ ടോ​പ് സ്കോ​റ​ർ.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സ്കോ​ർ 23ൽ ​ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ താ​രം ഹാ​ഷിം അം​ല(10)​യെ ന​ഷ്ട​പ്പെ​ട്ടു. ശാ​ർ​ദു​ൽ താ​ക്കൂ​റി​നാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നാ​ലെ ശാ​ർ​ദു​ലി​നു​ത​ന്നെ വി​ക്ക​റ്റ് ന​ൽ​കി നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​വും(24) മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം എ.​ബി.​ഡി​വി​ല്ല്യേ​ഴ്സും ഖാ​യ സോ​ണ്ടോ​യും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും 105ൽ ​ഡി​വി​ല്ല്യേ​ഴ്സ്(30) ചാ​ഹ​ലി​ന്‍റെ മു​ന്നി​ൽ വീ​ണു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 62 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തി​നു പി​ന്നാ​ലെ സോ​ണ്ടോ​യും ചാ​ഹ​ലി​ന് ഇ​ര​യാ​യി മ​ട​ങ്ങി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ൻ​ഡൈ​ൽ ഫെ​ലു​ക്വാ​യോ ന​ട​ത്തി​യ മി​ന്ന​ല​ടി​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 200 ക​ട​ത്തി​യ​ത്. 42 പ​ന്തി​ൽ ര​ണ്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും അ​ട​ക്കം 34 റ​ണ്‍​സ് നേ​ടി​യ ഫെ​ലു​ക്വാ​യോ​യെ ശാ​ർ​ദു​ൽ താ​ക്കൂ​ർ വീ​ഴ്ത്തി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സി​നു തി​ര​ശീ​ല വീ​ണു. ശാ​ർ​ദു​ലി​ന്‍റെ നാ​ലു വി​ക്ക​റ്റി​നു പു​റ​മേ യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ജ​സ്പ്രീ​ത് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. കു​ൽ​ദീ​പ് യാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് നേ​ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ