വിരാട് കോഹ്‌ലി ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ

ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുളള പുരസ്കാരവും കോഹ്‌ലിക്കാണ്

ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്. ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുളള പുരസ്കാരവും കോഹ്‌ലിക്കാണ്. 2017 ലെ ഏകദിന, ടെസ്റ്റ്, ട്വന്റി ട്വന്റി മൽസരങ്ങളിലെ കോഹ്‌ലിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം.

മികച്ച ടെസ്റ്റ് താരം ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ്. ട്വന്റി 20 യിലെ മികച്ച പ്രകടനത്തിനുളള പുരസ്കാരം ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനാണ്. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും കോഹ്‌ലിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഇതു രണ്ടാം തവണയാണ് കോഹ്‌ലി ഐസിസിയുടെ ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കുന്നത്. 2012 ൽ 24 വയസ്സുളളപ്പോൾ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ടെസ്റ്റിൽ 2203 റൺസും ഏകദിനത്തിൽ 1818 റൺസും ടി ട്വന്റിയിൽ 299 റൺസും കോഹ്‌ലി നേടിയിട്ടുണ്ട്. 29 വയസ്സിനിടയിൽ 32 ഏകദിന സെഞ്ചുറികളും കോഹ്‌ലി സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli sweeps icc awards named as cricketer of the year

Next Story
ഇത് പോലെ പിഴവ് കാണിച്ചാല്‍ പാണ്ഡ്യയെ ഞാനുമായി താരതമ്യം ചെയ്യരുത്: കലിപ്പോടെ കപില്‍ദേവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com