Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

തോൽവിയിലും തലയുയർത്തി വിരാട് കോഹ്‌ലി; ഗാംഗുലിയെയും മറികടന്ന് കുതിപ്പ്

പതിവുപോലെ റെക്കോർഡ് വേഗത്തിലാണ് ഈ റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കിയത്

Virat Kohli, വിരാട് കോഹ്‌ലി, Sourav Ganguly, സൗരവ് ഗാംഗുലി, top run scorer in ODI, most runs in ODI as captain, നായകൻ, ie malayalam, ഐഇ മലയാളം

ഹാമിൽട്ടൺ: റൺ മെഷീൻ എന്ന പേര് പോലെ തന്നെ റെക്കോർഡ് മെഷീൻ എന്ന വിശേഷണവും തനിക്ക് ചേരുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്നെ ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. ഓരോ തവണ ബാറ്റേന്തുമ്പോഴും പുതിയ റെക്കോർഡുകളെഴുതാനും പഴയത് തിരുത്താനും കോഹ്‌ലിക്ക് സാധിക്കാറുണ്ട്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലും കോഹ്‌ലി പുതിയ റെക്കോർഡ് സ്വന്തമാക്കി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകന്മരുടെ പട്ടികയിൽ കോഹ്‌ലി മുൻ നായകൻ സൗരവ് ഗാംഗുലിയെ മറികടന്നു.

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർധസെഞ്ചുറി ഇന്നിങ്സുമായി ഇന്ത്യൻ സ്കോറിങ്ങിൽ നിർണായക പങ്കുവഹിക്കാൻ കോഹ്‌ലിക്കായിരുന്നു. 63 പന്തിൽ 51 റൺസാണ് ഹാമിൽട്ടണിൽ കോഹ്‌ലി കിവികൾക്കെതിരെ അടിച്ചെടുത്തത്. ഇതോടെ നായകന്റെ കുപ്പായത്തിൽ കോഹ്‌ലിയുടെ റൺസമ്പാദ്യം 5123 ആയി. നായകനായി സൗരവ് ഗാംഗുലി ഏകദിനത്തിൽ സ്വന്തമാക്കിയത് 5082 റൺസായിരുന്നു.

Also Read: ടെയ്‌ലറുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലൻഡിന് തകർപ്പൻ ജയം

പതിവുപോലെ റെക്കോർഡ് വേഗത്തിലാണ് ഈ റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 148 ഏകദിനത്തിൽ നിന്നാണ് ഗാംഗുലി 5082 റൺസ് സ്വന്തമാക്കിയതെങ്കിൽ കോഹ്‌ലിക്ക് അത് മറികടക്കാൻ വേണ്ടി വന്നത് കേവലം 87 മത്സരങ്ങളാണ്. 76.46 ശരാശരിയിലാണ് കോഹ്‌ലിയുടെ സ്കോറിങ്. ഇതിനോടകം തന്നെ 21 സെഞ്ചുറികളും 23 അർധസെഞ്ചുറികളും കോഹ്‌ലിയുടെ അക്കൗണ്ടിലുണ്ട്.

Also Read: ഇതിപ്പോ എന്താ സംഭവം? സ്വന്തം വിക്കറ്റ് കണ്ട് അന്തംവിട്ടു കോഹ്‌ലി, വീഡിയോ

എന്നാൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ എം.എസ്.ധോണി തന്നെയാണ് മുന്നിൽ. 6641 റൺസാണ് ധോണി നായകനായി ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ്ദ് അസറുദ്ദീൻ 5239 റൺസും സ്വന്തമാക്കിയിട്ടുണ്ട്. 172 ഇന്നിങ്സുകളിൽ നിന്നാണ് ധോണി 6641 റൺസ് സ്വന്തമാക്കിയതെങ്കിൽ മുഹമ്മദ്ദ് അസറുദ്ദീൻ 5239 റൺസ് അടിച്ചെടുത്തത് 162 ഇന്നിങ്സുകളിൽ നിന്നാണ്.

അതേസമയം ടി20 പരമ്പരയിലെ ആധികാരിക ജയം ഏകദിനത്തിലും ആവർത്തിക്കാമെന്ന കോഹ്‌ലിപ്പടയുടെ പ്രതീക്ഷ റോസ് ടെയ്‌ലർ തല്ലിതകർത്തു. ഹാമിൽട്ടണിൽ നടന്ന ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് തകർപ്പൻ ജയം സ്വന്തമാക്കുുകയായിരുന്നു. 348 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 48.1 ഓവറിൽ ലക്ഷ്യം കണ്ടു. റോസ് ടെയ്‌ലറാണ് ന്യൂസിലൻഡിന്റെ വിജയശിൽപി. ടെയ്‌ലർ പുറത്താവാതെ 109 റൺസെടുത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli surpasses sourav ganguly becomes top run scorer in odi

Next Story
ഇതിപ്പോ എന്താ സംഭവം? സ്വന്തം വിക്കറ്റ് കണ്ട് അന്തംവിട്ടു കോഹ്‌ലി, വീഡിയോVirat Kohli Wicket
The moderation of comments is automated and not cleared manually by malayalam.indianexpress.com