/indian-express-malayalam/media/media_files/uploads/2023/10/13.jpg)
സച്ചിനേയും പിന്നിലാക്കി വിരാട് കോഹ്ലിക്ക് റെക്കോഡ് | ഫൊട്ടോ: X/BCCI
ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരം രോഹിത് ശർമ്മയുടെ റെക്കോഡ് പെരുമഴയാൽ സമൃദ്ധമായിരുന്നു. രോഹിത്തിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ അനായാസം ജയിച്ച് കയറിയപ്പോഴും, വിരാട് കോഹ്ലിയെന്ന ഫിനിഷറുടെ മികവും ഇന്ത്യൻ ആരാധകർ മറക്കാനിടയില്ല. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറികൾ നേടാൻ വിരാടിനായി.
അതേസമയം, ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസ താരം, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ് മറികടന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഇന്ത്യൻ നായകനായ കോഹ്ലി. ലോകകപ്പ് ഫോർമാറ്റുകളിൽ എല്ലാത്തിലും വച്ച് ഏറ്റവുമധികം റൺസ് സ്കോർ ചെയ്ത ക്രിക്കറ്ററെന്ന നേട്ടമാണ് സച്ചിനിൽ നിന്നും കോഹ്ലി സ്വന്തമാക്കിയത്. ഏകദിന, ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 2278 റൺസാണ് സച്ചിന്റെ ആകെ സമ്പാദ്യം. എന്നാൽ, ഇന്നലെ മത്സരത്തിന് ശേഷം വിരാട് കോഹ്ലിയുടെ ലോകകപ്പുകളിലെ വ്യക്തിഗത സ്കോർ 2311 ആയി ഉയർന്നിട്ടുണ്ട്.
Most runs ICC World Cups (ODI + T20I):
— CricTracker (@Cricketracker) October 11, 2023
2311 - Virat Kohli 🔼
2278 - Sachin Tendulkar pic.twitter.com/rVf8u4xpkO
അതേസമയം, രോഹിത് ശർമ്മ ഇന്നലെ സെഞ്ചുറി നേട്ടത്തിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെ പിന്നിലാക്കി. ഏകദിന കരിയറിലെ 31ാമത്തെ സെഞ്ചുറിയാണ് ഹിറ്റ്മാൻ ഇന്നലെ നേടിയത്. പോണ്ടിങ്ങിന് 30 സെഞ്ചുറികളാണ് സ്വന്തം പേരിലുള്ളത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏകദിന ഫോർമാറ്റിലെ സെഞ്ചുറി വേട്ടക്കാരിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഇന്ത്യക്കാരുടെ പേരിലാണ്. സച്ചിൻ (49), വിരാട് കോഹ്ലി (47), രോഹിത് (31), പോണ്ടിങ്ങ് (30) എന്നിങ്ങനെയാണ് പട്ടിക നീളുന്നത്.
Rohit Sharma has surpassed Ricky Ponting in the list of most centuries scored in ODIs. pic.twitter.com/NvWMZnmwWh
— CricTracker (@Cricketracker) October 12, 2023
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.