ഓരോ മത്സരങ്ങളിലും റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും താരം ഒരു പുതിയ റെക്കോർഡെഴുതി. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തം പേരിൽ എഴുതിചേർത്തിരിക്കുന്നത്.

3454 റൺസ് നേടിയ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 3449 റൺസുമായി സുനിൽ ഗവസ്കർ മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലീഷ് പരമ്പരക്ക് മുമ്പേ 4000 റൺസ് തികക്കാൻ 544 റൺസ് കൂടിയണ് വേണ്ടിയിരുന്നത്. രണ്ട് സെഞ്ചുറികൾ ഉൾപ്പടെ 68.00 റൺ ശരാശരിയിൽ 4 ടെസ്റ്റുകളിൽ നിന്ന് കോഹ്‍ലി ഈ ലക്ഷ്യത്തിലെത്തിച്ചേരുകയായിരുന്നു.

ഒപ്പം ഇംഗ്ലണ്ടിനെതിരെ 1500 റൺസ് ക്ലബ്ബിലെത്തുന്ന ആറാമത്തെ ബാറ്റ്സമാനുമായി കോഹ്‍ലി. 2535 റൺസ് ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമത്. സുനിൽ ഗവാസ്കർ (2483), രാഹുൽ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വാനന്ത് (1880), ദിലീപ് വെങ്സർക്കാർ (1589) എന്നിവരാണ് പട്ടികയിൽ കോഹ്‍ലിക്ക് മുന്നിലുള്ള മറ്റ് താരങ്ങൾ.

വിദേശമണ്ണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യപ്റ്റനായും കോഹ്‍ലി മാറി. വെറും 19 ടെസ്റ്റ് മത്സരങ്ങളിൽനിന്നുമാണ് കോഹ്‍ലി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ സൌരവ് ഗാംഗുലിയെയാണ് ഇത്തവണ കോഹ്ലി മറികടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ