Latest News

42-ാം സെഞ്ചുറി, ഗാംഗുലി പിന്നില്‍, മുന്നില്‍ സച്ചിന്‍ മാത്രം; തുടരുന്ന വിരാടഗാഥ

112 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയ വിരാടിത് 42-ാം തവണയാണ് ഏകദിനത്തില്‍ മൂന്നക്കം കടക്കുന്നത്

Virat Kohli, വിരാട് കോഹ്ലി,Virat Kohli Stand, വിരാട് കോഹ്ലി സ്റ്റാന്‍ഡ്,Delhi Cricket Association, Virat Kohli Stand in Delhi, ie malayalam,

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്‌ലി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ വിരാട് തന്റെ പേരിലാക്കിയത്. വിന്‍ഡീസിനെതിരെ നേടിയ 120 റണ്‍സാണ് വിരാടിന് റെക്കോര്‍ഡ് സമ്മാനിച്ചത്.

ഏകദിനത്തില്‍ 11353 റണ്‍സാണ് ഗാംഗുലിയുടെ പേരിലുള്ളത്. 311 ഏകദിനങ്ങളാണ് ഗാംഗുലി കളിച്ചത്. എന്നാല്‍ തന്റെ 238-ാം ഏകദിനത്തില്‍ തന്നെ വിരാട് ദാദയെ പിന്നിലാക്കി. കളിയുടെ 32-ാം ഓവറിലാണ് വിരാട് ദാദയെ പിന്നിലാക്കിയത്. ബൗണ്ടറിയിലൂടെയായിരുന്നു വിരാട് ചരിത്ര നേട്ടത്തിലെത്തിയത്.

Read More: വിൻഡീസിനെതിരെ ചരിത്രമെഴുതി കോഹ്‌ലി; തിരുത്തിയത് 26 വർഷം പഴക്കമുള്ള റെക്കോർഡ്

ഇതോടെ സാക്ഷാല്‍ സച്ചിന് മാത്രം പിന്നിലാണ് വിരാട് ഇപ്പോള്‍. സച്ചിന് 463 ഏകദിനങ്ങളില്‍ നിന്നും 18426 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന ബാറ്റ്‌സ്മാന്മാരുടെ മൊത്തം പട്ടികയില്‍ എട്ടാമതാണ് വിരാടിന്റെ സ്ഥാനം. അവിടേയും സച്ചിന്‍ തന്നെയാണ് ഒന്നാമത്. 112 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയ വിരാടിത് 42-ാം തവണയാണ് ഏകദിനത്തില്‍ മൂന്നക്കം കടക്കുന്നത്. 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് വിരാടിന്റെ ഇന്നിങ്‌സ്.

മഴ രസം കൊല്ലിയായി എത്തിയെങ്കിലും വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവില്‍ മികച്ച സ്‌കോര്‍ നേടിയ ഇന്ത്യ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് ജയിച്ചത്. മഴമൂലം 46 ഓവറില്‍ 270 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സ് മാത്രമാണെടുത്തത്. 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

125 പന്തില്‍ 120 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരില്‍ എവിന്‍ ലൂയിസ് ഒഴികെ ആരും തിളങ്ങിയില്ല. ലൂയിസ് 65 റണ്‍സ് നേടി. നാല് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. കോഹ്‌ലിയാണ് കളിയിലെ താരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli surpasses ganguly becomes indias second top scorer ever286116

Next Story
സെഞ്ചുറിക്കരുത്തായി നായകന്‍: വീന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയംvirat kohli, വിരാട് കോഹ്‌ലി, indian team, cricket, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express