കേരളത്തിൽ സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഞെട്ടലും രോഷവും പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ഇത്തരം ഭീരുത്വം അവസാനിപ്പിക്കണമെന്നും മറ്റു ജീവികളോടും സ്നേഹവും ആദരവും കാണിക്കണമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.
സൈലന്റ് വാലി വനത്തിലാണ് ഗർഭിണിയായ ആന ചരിഞ്ഞത്. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ആനയുടെ വായയടക്കമുള്ള ഭാഗങ്ങൾ തകരുകയും ദിവസങ്ങളോളം പട്ടിണികിടന്ന ശേഷം ചരിയുകയുമായിരുന്നു. സംഭവത്തിൽ നിരവധി പേർ പ്രതിഷേധമറിയിച്ചിരുന്നു
Appalled to hear about what happened in Kerala. Let’s treat our animals with love and bring an end to these cowardly acts. pic.twitter.com/3oIVZASpag
— Virat Kohli (@imVkohli) June 3, 2020
ട്വിറ്റർ ഹാൻഡിലിലാണ് കോഹ്ലി ഈ വിഷയത്തിൽ അഭിപ്രായമറിയിച്ചത്. “കേരളത്തിൽ സംഭവിച്ച വാർത്ത കേട്ട് നടുക്കമുണ്ടായി. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറുകയും ഈ ഭീരുത്വം അവസാനിപ്പിക്കുകയും ചെയ്യാം. ”- കോഹ്ലി ട്വീറ്റ് ചെയ്തു.
Read More: ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: അന്വേഷണ പുരോഗതി കണ്ടെത്താനാവാതെ വനം വകുപ്പ്
ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയും സംഭവത്തെ അപലപിച്ചു, “അവൾ നിരുപദ്രവകാരിയായ ഗർഭിണിയായ ആനയായിരുന്നു. അത് ചെയ്തവർ അതിനുള്ള വില അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ അതിയായി പ്രതീക്ഷിക്കുന്നു. പ്രകൃതിയെ ഞങ്ങൾ വീണ്ടും വീണ്ടും പരാജയപ്പെടുത്തുകയാണ്. നമ്മൾ എങ്ങിനെയാണ് കൂടുതൽ വികാസം പ്രാപിച്ച ജീവിവർഗമാവുന്നതെന്ന് ഓർമിപ്പിക്കൂ. ”- ഛേത്രി ട്വീറ്റ് ചെയ്തു.
She was a harmless, pregnant Elephant. That makes the people who did what they did, monsters and I hope so hard that they pay a price. We keep failing nature over and over again. Remind me how we’re the more evolved species?
— Sunil Chhetri (@chetrisunil11) June 3, 2020
സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ചലച്ചിത്ര താരവും കോഹ്ലിയുടെ ജീവിത പങ്കാളിയുമായ അനുഷ്ക ശർമ ആവശ്യപ്പെട്ടിരുന്നു.
Read More: കൊടുംക്രൂരത; പൈനാപ്പിളിൽ സ്ഫോടക വസ്തു നിറച്ച കെണിയിൽ ഗർഭിണിയായ കാട്ടാന ചെരിഞ്ഞു
“ഇതുകൊണ്ടാണ് മൃഗ ക്രൂരതയ്ക്കെതിരെ കർശനമായ നിയമങ്ങൾ നമുക്ക് ആവശ്യമായി വരുന്നത്. ഈ മൃഗങ്ങളിൽ പലതും മനുഷ്യരെ വിശ്വസിക്കുന്നു, കാരണം അവരെ മുമ്പ് സഹായിച്ചിട്ടുണ്ടെന്നതിനാൽ. ഇത് എല്ലാ പരിധിക്കുമപ്പുറത്തെ ക്രൂരതയാണ്. നിങ്ങൾക്ക് സഹാനുഭൂതിയും ദയയും ഇല്ലാതിരിക്കുമ്പോൾ, നിങ്ങൾക്ക് മനുഷ്യനെന്ന് വിളിക്കപ്പെടാൻ അർഹതയില്ല. ആരെയെങ്കിലും വേദനിപ്പിക്കുന്നവർ മനുഷ്യനല്ല. ”- അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“നിയമങ്ങൾ കർശനമായത് കൊണ്ട് മാത്രം കാര്യമില്ല. നിയമം ശരിയായി നടപ്പാക്കേണ്ടതും ആവശ്യമാണ്. കുറ്റവാളികളെ ഏറ്റവും രൂക്ഷമായ രീതിയിൽ ശിക്ഷിക്കുന്നതുവരെ, ഈ ദുഷ്ട രാക്ഷസന്മാർ ഒരിക്കലും നിയമത്തെ ഭയപ്പെടുകയില്ല.”- അനുഷ്ക അഭിപ്രായപ്പെട്ടു.
Read More: End cowardly acts, hope they pay a price: Virat Kohli, Sunil Chhetri on Kerala elephant tragedy