Latest News

കോഹ്‌ലി തന്നെ ഏറ്റവും മികച്ചവന്‍, പക്ഷെ…; സ്മിത്ത്-വിരാട് തര്‍ക്കത്തില്‍ ദാദയ്ക്ക് പറയാനുള്ളത്

ഇന്ത്യയുടെ പരിശീലകനാകാനുള്ള തന്റെ താല്‍പര്യത്തെ കുറിച്ചും ഗാംഗുലി പ്രതികരിച്ചു

Virat Kohli, Steve Smith, Marnus Labuschagne, വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, best test cricketer, icc test ranking, ie malayalam, ഐഇ മലയാളം

സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ തിരിച്ചു വരവോടെ ഒരു കൊല്ലമായി ഉറങ്ങിക്കിടന്ന സ്മിത്ത്-കോഹ്‌ലി താരതമ്യങ്ങളും ഉണര്‍ന്നെഴുന്നേറ്റിരിക്കുകയാണ്. രണ്ട് പേരില്‍ ആരാണ് കേമനെന്ന് ആരാധകര്‍ വീണ്ടും ചോദിച്ചു തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഈ തര്‍ക്കത്തില്‍ വളരെ വ്യത്യസ്തമായൊരു നിലപാടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്വ് ഗാംഗുലിയ്ക്ക് പറയാനുള്ളത്.

താരതമ്യത്തിന് താനില്ലെന്നും എന്നാല്‍ വിരാട് കോഹ്‌ലി തന്നെയാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നും ഗാംഗുലി പറഞ്ഞു. അതേസമയം, സ്മിത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ സംസാരിക്കുന്നതാണെന്നും ഗാംഗുലി പറയുന്നു. ആഷസ് പരമ്പരയിലൂടെ തിരികെ വന്ന സ്മിത്ത് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരുന്നു. കോഹ്‌ലി രണ്ടാമതാണ്.

”ഉത്തരം പറയേണ്ടതില്ലാത്ത ചോദ്യമാണിത്. എങ്ങനെയാണിത് വിഷയമാകുന്നത്? ഇത് പ്രകടനത്തെ കുറിച്ചാണ്. ഇപ്പോള്‍ വിരാട് തന്നെയാണ് ലോകത്തെ മികച്ച താരം. അത് നമ്മളെ സന്തുഷ്ടരാക്കുന്നതാണ്” എന്ന് പറഞ്ഞ ഗാംഗുലി ”സ്മിത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ സംസാരിക്കുന്നുണ്ട്. 26 ടെസ്റ്റ് സെഞ്ചുറികള്‍ വലിയ നേട്ടമാണ്” എന്നും കൂട്ടിച്ചേര്‍ത്തു.

Read More: ‘ചാരത്തില്‍’ നിന്നും ഉയിര്‍ത്തെഴുന്നേറ്റ സ്മിത്ത്; ഈ റെക്കോര്‍ഡുകള്‍ ഇനി ‘ചതിയന്’ സ്വന്തം

അതേസമയം ഇന്ത്യയുടെ പരിശീലകനാകാനുള്ള തന്റെ താല്‍പര്യത്തെ കുറിച്ചും ഗാംഗുലി പ്രതികരിച്ചു. ഒരു കോച്ചിനെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കൂ, എന്നിട്ടാകാം അടുത്ത കൊച്ചിനെ കുറിച്ച് ചിന്തിക്കുന്നതെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

”ഏത് അര്‍ത്ഥത്തിലും ഞാന്‍ ഇപ്പോള്‍ തന്നെ പരിശീലകനാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നോക്കുന്നുണ്ട്. എന്റെ ആദ്യ സീസണില്‍ ഞങ്ങള്‍ നന്നായി കളിച്ചു. അവസാന സ്ഥാനത്തു നിന്നുമാണ് സെമിയിലെത്തിയത്. അത് നല്ലതാണ്” ഗാംഗുലി പറഞ്ഞു.

Web Title: Virat kohli steve smith comparison%e2%80%89sourav ganguly has his say

Next Story
പി.വി.സിന്ധുവിനെ കല്യാണം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും; ജില്ലാ കലക്ടറോട് 70 കാരന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com