scorecardresearch
Latest News

കിവികളെ തകർത്ത് ധോണിയുടെ റെക്കോർഡിന് ഒപ്പമെത്താൻ കോഹ്‌ലി

ന്യൂസിലൻഡിൽ ഇന്ത്യൻ ടീം നായകൻ എന്ന നിലയിൽ ധോണി നേടിയ റെക്കോർഡിന് ഒപ്പമെത്താൻ കോഹ്‌ലിക്ക് ഈ പരമ്പര നേടിയാൽ മാത്രം മതിയാകും

കിവികളെ തകർത്ത് ധോണിയുടെ റെക്കോർഡിന് ഒപ്പമെത്താൻ കോഹ്‌ലി

ഓസ്ട്രേലിയയിലെ ടെസ്റ്റ്, ഏകദിന പരമ്പര നേട്ടത്തിനുശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കരിയറിലൊരു പൊൻതൂവൽ കൂടി ചാർത്താനുള്ള ശ്രമത്തിലാണ്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ രണ്ടെണ്ണം ജയിച്ച് ഇന്ത്യ മുന്നിലാണ്. ഇന്നു നടക്കുന്ന മൂന്നാം ഏകദിനം കൂടി ജയിച്ചാൽ പരമ്പര ഇന്ത്യ നേടും. കോഹ്‌ലി ഒപ്പമെത്തുക മുൻ നായകൻ എം.എസ്.ധോണിയുടെ റെക്കോർഡിനൊപ്പവും.

ന്യൂസിലൻഡിൽ ഇന്ത്യൻ ടീം നായകൻ എന്ന നിലയിൽ ധോണി നേടിയ റെക്കോർഡിന് ഒപ്പമെത്താൻ കോഹ്‌ലിക്ക് ഈ പരമ്പര നേടിയാൽ മാത്രം മതിയാകും. ന്യൂസിലൻഡിൽ ഇതുവരെ ഏഴു ബൈലേറ്ററൽ ഏകദിന സീരീസാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. 1975-76 കാലത്തായിരുന്നു ആദ്യ പരമ്പര. ഇതിൽ നാലു തവണ ഇന്ത്യ പരാജയപ്പെട്ടപ്പോൾ രണ്ടു തവണ സമനില നേടി.

ധോണിയുടെ ക്യാപ്റ്റൻസിൽ 2009-10 ൽ പര്യടനം നടത്തിയപ്പോഴാണ് ഇന്ത്യ ആദ്യമായി ന്യൂസിലൻഡിൽ ഏകദിന പരമ്പര നേടുന്നത്. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 3-1 നായിരുന്നു ഇന്ത്യൻ ജയം. ഇതോടെ ന്യൂസിലൻഡിൽ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന റെക്കോർഡ് ധോണിയുടെ പേരിലായി.

വിരാട് കോഹ്‌ലി ഇത്തവണ പരമ്പര നേടിയാൽ ധോണിയുടെ റെക്കോർഡിനൊപ്പം കോഹ്‌ലിയും എത്തും. ഈ പരമ്പര നേടിയാൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും തുടരെ തുടരെ ഏകദിന പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി കോഹ്‌ലി മാറും. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനം എട്ട് വിക്കറ്റിനും രണ്ടാം ഏകദിനം 90 റൺസിനുമാണ് ഇന്ത്യ ജയിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli stands on verge of equalling ms dhoni elite captaincy record