കോഹ്ലിക്കൊപ്പം അണിനിരന്ന് സ്പിന്നര്‍മാരും: മൂന്നാം ഏകദിനത്തിലെ ആധികാരിക ജയം ഇങ്ങനെ

ര​ണ്ടാം ഏ​ക​ദി​ന​ത്തിൽ ആ​തി​ഥേ​യ​രെ കു​ഴ​ക്കിയ സ്‌പിൻ ദ്വ​യ​ങ്ങ​ളായ കുൽ​ദീ​പ് യാ​ദ​വും യൂ​സ്‌വേന്ദ്ര ചാഹ​ലും ഇ​ന്ന​ലെ​യും ഇ​ന്ത്യൻ വി​ജ​യ​ത്തിൽ നിർ​ണാ​യക പ​ങ്കു​വ​ഹി​ച്ചു

കേ​​​പ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സിന്റെ ആധികാരിക ജയം. മു​ന്നിൽ നി​ന്ന് ന​യി​ച്ച നാ​യ​കൻ വി​രാ​ട് കോഹ്‌ലിയു​ടെ മി​ക​വിലാണ് ഇന്ത്യയുടെ വിജയം. ഇ​തോ​ടെ ആ​റ് മ​ൽസ​ര​ങ്ങൾ ഉൾ​പ്പെ​ട്ട പ​ര​മ്പ​ര​യിൽ ഇ​ന്ത്യ 3​-0​ത്തി​ന് മു​ന്നി​ലെ​ത്തി. ര​ണ്ടാം ഏ​ക​ദി​ന​ത്തിൽ ആ​തി​ഥേ​യ​രെ കു​ഴ​ക്കിയ സ്‌പിൻൻ ദ്വ​യ​ങ്ങ​ളായ കുൽ​ദീ​പ് യാ​ദ​വും യൂ​സ്‌വേന്ദ്ര ചാഹലും ഇ​ന്ന​ലെ​യും ഇ​ന്ത്യൻ വി​ജ​യ​ത്തിൽ നിർ​ണാ​യക പ​ങ്കു​വ​ഹി​ച്ചു.

മി​​​ന്നു​​​ന്ന ഫോ​​​മിൽ ത​​​ന്റെ 34​​​-ാം ഏ​​​ക​​​ദിന സെ​​​ഞ്ചുറി കു​​​റി​​​ച്ച കോഹ്‌ലി ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റിങ്ങി​​​നി​​​റ​​​ങ്ങിയ ഇ​​​ന്ത്യ​​​യെ നി​​​ശ്ചിത 50 ഓവ​​​റിൽ 303​​​/6 എ​​​ന്ന സ്കോ​​​റി​​​ലെ​​​ത്തി​​​ച്ചു. മ​റു​പ​ടി​ക്കി​റ​ങ്ങിയ ദ​ക്ഷി​ണാ​ഫ്രി​ക്ക 40 ഓ​വ​റിൽ 179 റൺ​സി​ന് ഓൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

159 പ​​​ന്തു​​​ക​​​ളിൽ നി​​​ന്ന് 12 ബൗ​​​ണ്ട​​​റി​​​ക​​​ളു​​​ടെ​​​യും ര​​​ണ്ട് സി​​​ക്സു​​​ക​​​ളു​​​ടെ​​​യും അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ 160 റൺ​​​സാ​​​ണ് വി​​​രാ​​​ട് പു​​​റ​​​ത്താ​​​കാ​​​തെ നേ​​​ടി​​​യ​​​ത്. മ​​​റു​​​പ​​​ടി​​​ക്കി​​​റ​​​ങ്ങിയ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​യെ 4 വി​ക്ക​റ്റ് വീ​തം നേ​ടിയ കുൽ​ദീ​പും ചാഹലും ക​റ​ക്കി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. 51 റൺ​സെ​ടു​ത്ത ജെ.​പി.​ഡു​മി​നി​യ്ക്കും 32 റൺ​സെ​ടു​ത്ത ​നാ​യ​കൻ മർ​ക്ര​ത്തി​നും മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച ​വ​യ്ക്കാ​നാ​യ​ത്. മി​ല്ലർ 25 റൺ​സെ​ടു​ത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli spinners star as india thrash south africa to take 3 0 lead

Next Story
മന്ദാന വീണ്ടും ചിരിച്ചു: ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ പരമ്പര
The moderation of comments is automated and not cleared manually by malayalam.indianexpress.com