താരദമ്പതികളിൽ എന്നും ആഘോഷിക്കപ്പെടാറുള്ള ജോഡിയാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. ബോളിവുഡിലെ താരസുന്ദരിയായ അനുഷ്കയും രാജ്യാന്തര ക്രിക്കറ്റിലെ കിങ്ങുമായ വിരാട് കോഹ്‌ലിയും പ്രണയത്തിലായത് മുതൽ വിരുഷ്ക എന്ന പേരിൽ ഇരുവരുടെയും ഓരോ നിമിഷവും ആരാധകർ ആഘോഷമാക്കാറുണ്ട്. സിനിമയിൽനിന്നും ബ്രേക്കെടുത്ത അനുഷ്ക ശർമ്മ ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദമാക്കുകയാണ്.

ഭർത്താവ് വിരാട് കോഹ്‌ലിക്കൊപ്പമാണ് അനുഷ്ക ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിലും അനുഷ്ക വിരാടിനൊപ്പം എത്താറുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് മത്സരങ്ങളിലും അനുഷ്കയുടെ സാനിധ്യമുണ്ടായിരുന്നു. ഇപ്പോൾ വിൻഡീസ് പര്യടനത്തിലാണ് ഇന്ത്യൻ ടീം. അവിടെയും അനുഷ്കയുണ്ട്.

തിരക്കിനിടയിലും തന്റെ പ്രിയപത്നിക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. കരീബിയൻ ദ്വീപായ അന്റിഗ്വയിലെ ബീച്ചിൽ ഒന്നിച്ചിരിക്കുന്ന ഫോട്ടോ വിരാട് കോഹ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

View this post on Instagram

A post shared by Virat Kohli (@virat.kohli) on

കഴിഞ്ഞ ദിവസം അനുഷ്ക ശർമ്മ തന്റെ ആരാധകർക്കായി ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ‘സൂര്യൻ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു’വെന്നായിരുന്നു അനുഷ്ക ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി മാറി. ബീച്ചിൽ ബിക്കിനിയിൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു അനുഷ്ക പോസ്റ്റ് ചെയ്തത്. ഓറഞ്ചും വെളളയും പിങ്കും ഇടകലർന്ന ബിക്കിനിയായിരുന്നു അനുഷ്ക ധരിച്ചിരുന്നത്.

View this post on Instagram

Sun kissed & blessed

A post shared by AnushkaSharma1588 (@anushkasharma) on

കുറച്ചുനാളത്തേക്ക് സിനിമയിൽനിന്നും താൻ ബ്രേക്ക് എടുക്കുകയാണെന്ന് അടുത്തിടെ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ അനുഷ്ക പറഞ്ഞിരുന്നു. ”വിവാഹശേഷവും തുടരെ തുടരെ ഞാൻ സിനിമകൾ ചെയ്തു. അതിനിടയിൽ കിട്ടുന്ന സമയത്തൊക്കെ വിരാടിനെ കാണുകയും ജീവിതം ബാലൻസ് ആക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. അതിനാലാണ് രണ്ടു മാസം സിനിമയിൽനിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാനൊരു സ്ക്രിപ്റ്റും വായിക്കാനില്ലെന്ന് എന്റെ ടീമിനെ അറിയിച്ചിട്ടുണ്ട്,” അനുഷ്ക അഭിമുഖത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook