Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

കുറച്ചുകൂടി നല്ല ചോദ്യങ്ങളുമായി വരൂ; പ്രകോപിതനായി കോഹ്‌ലി, മാധ്യമപ്രവർത്തകനോട് കയർത്തു

നിങ്ങൾ ഒരു ഉത്തരം കണ്ടെത്തി കുറച്ചുകൂടി മികച്ച ചോദ്യവുമായി വരേണ്ടതുണ്ട്. പകുതി ചോദ്യങ്ങളുമായോ, എന്താണു സംഭവിച്ചതെന്നതിൽ പകുതി വിവരവുമായോ നിങ്ങൾക്ക് ഇവിടെ വരാൻ സാധിക്കില്ല.

Virat Kohli, വിരാട് കോഹ്ലി, Virat Kohli angry, വിരാട് കോഹ്ലി ദേഷ്യപ്പെട്ടു, Virat Kohli angry at reporter, Virat Kohli loses calm, Virat Kohli press conference, Virat Kohli celebration, Kane Williamson, Virat Kohli annoyed, India vs New Zealand, India tour of New Zealand, kane williamson, iemalayalam, ഐഇ മലയാളം

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് കയർത്ത് വിരാട് കോഹ്‌ലി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി കാണാനെത്തിയ ആരാധകരെ ‘നിശബ്ദരാക്കാൻ’ ചുണ്ടിൽ വിരൽവച്ച് കോഹ്‌ലി ആംഗ്യം കാണിച്ചതിന്റെ വീഡിയോ കെയ്ൻ വില്യംസൺ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ചുള്ള​ ചോദ്യമാണ് കോഹ്‌ലിയെ പ്രകോപിതനാക്കിയത്.

“വിരാട്, മൈതാനത്തെ നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?” ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ, കളിക്കളത്തിൽ മികച്ച മാതൃക കാണിക്കണമെന്ന് നിങ്ങൾ കരുതുന്നില്ലേ?” റിപ്പോർട്ടർ ചോദിച്ചു.

“നിങ്ങൾ എന്ത് കരുതുന്നു?,” കോഹ്‌ലി ഉടൻ തിരിച്ച് ചോദിച്ചു.

“ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിച്ചതാണ്”

“ഞാൻ നിങ്ങളോട് ഉത്തരം ചോദിക്കുന്നു,” മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ പ്രകോപിതനായ കോഹ്‌ലി പറഞ്ഞു. “നിങ്ങൾ ഒരു ഉത്തരം കണ്ടെത്തി കുറച്ചുകൂടി മികച്ച ചോദ്യവുമായി വരേണ്ടതുണ്ട്. പകുതി ചോദ്യങ്ങളുമായോ, എന്താണു സംഭവിച്ചതെന്നതിൽ പകുതി വിവരവുമായോ നിങ്ങൾക്ക് ഇവിടെ വരാൻ സാധിക്കില്ല. നിങ്ങൾക്ക് വിവാദങ്ങൾ സൃഷ്ടിക്കണമെങ്കിൽ, ഇത് ശരിയായ സ്ഥലമല്ല. മാച്ച് റഫറിയുമായി (മഡുഗല്ലെ) ഞാൻ സംസാരിച്ചു, സംഭവിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ല,” കോഹ്‌ലി പറഞ്ഞു.

ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ “ഇത് വിരാടാണ്. കളിക്കളത്തിൽ അദ്ദേഹത്തിന് വലിയ ആവേശമാണ്. അതത്ര കാര്യമായി എടുക്കേണ്ട ആവശ്യമില്ല,” എന്നായിരുന്നു മറുപടി. സംഭവത്തെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റനെതിരെ മാച്ച് റഫറി രഞ്ജൻ മഡുഗല്ലെ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ കിവി ബാറ്റ്സ്മാൻമാരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ ഫീൽഡർമാർക്ക് ഓൺ-ഫീൽഡ് അംപയർമാർ താക്കീത് നൽകിയിരുന്നു.

Read Also: രാജ്യത്തെ പുലികൾ മറുനാട്ടിൽ എലികൾ; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തോൽവി, പരമ്പര നഷ്‌ടം

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്‌ക്ക് നഷ്‌ടമായിരുന്നു. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ വീഴ്‌ത്തിയത്.  ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0 ത്തിനാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിലും കിവീസിനായിരുന്നു വിജയം.

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്ന ഇന്ന് ആറിന് 90 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടർന്നത്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക് ഏഴ് റൺസ് ലീഡുണ്ടായിരുന്നു. ടീം ടോട്ടൽ 124 ൽ എത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിനു തിരശീല വീണു. ഇതോടെ ന്യൂസിലൻഡിനു വിജയലക്ഷ്യം 132 റൺസായി. ആദ്യ ഇന്നിങ്‌സിൽ 235 റൺസിന് ഓള്‍ഔട്ട് ആയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്‌സിൽ കരുതലോടെ ബാറ്റ് വീശി. 36 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 242 റൺസാണ് നേടിയത്.

സ്‌കോർ ഒറ്റനോട്ടത്തിൽ:

ആദ്യ ഇന്നിങ്‌സ് ഇന്ത്യ- 242/10

ന്യൂസിലൻഡ്- 235/10

രണ്ടാം ഇന്നിങ്‌സ്

ഇന്ത്യ- 124/10

ന്യൂസിലൻഡ്- 132/3

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli snaps at reporter asks him to come up with better question

Next Story
രാജ്യത്തെ പുലികൾ മറുനാട്ടിൽ എലികൾ; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തോൽവി, പരമ്പര നഷ്‌ടം
The moderation of comments is automated and not cleared manually by malayalam.indianexpress.com