scorecardresearch

'അറിയാത്ത കാര്യങ്ങള്‍ പറയരുത്'; അഫ്രീദിയ്ക്ക് മറുപടിയുമായി വിരാട് കോഹ്‌ലി

ഇന്ത്യയെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍ നേരത്തെ രംഗത്തെത്തിയിരുന്നു

ഇന്ത്യയെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍ നേരത്തെ രംഗത്തെത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'അറിയാത്ത കാര്യങ്ങള്‍ പറയരുത്'; അഫ്രീദിയ്ക്ക് മറുപടിയുമായി വിരാട് കോഹ്‌ലി

മുംബൈ: ഇന്ത്യയെ കുറിച്ചുള്ള മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറായിരുന്നു ആയിരുന്നു അഫ്രീദിയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഗംഭീറിന് പിന്നാലെ സുരേഷ് റെയ്‌നയും ക്രിക്കറ്റ് ദൈവം സച്ചിന്‍ തെൻഡുല്‍ക്കറുമടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും അഫ്രീദിയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.

Advertisment

ഇന്ത്യനെന്ന നിലയില്‍ രാജ്യത്തിന്റെ മേന്മയ്ക്കും നേട്ടത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അതിനെ എതിര്‍ക്കുന്നതിനെ ഒന്നും പിന്തുണയ്ക്കില്ലെന്നും വിരാട് പറഞ്ഞു. അതേസമയം ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുക എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും വിരാട് അഭിപ്രായപ്പെട്ടു. അതേസമയം, കൃത്യമായ ധാരണയില്ലാത്ത വിഷയത്തില്‍ അഭിപ്രായം പറയില്ലെന്നും രാജ്യമാണ് പ്രധാനമെന്നും വിരാട് പറഞ്ഞു.

ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഞങ്ങളുടെ രാജ്യം ഭരിക്കാനും കാര്യങ്ങള്‍ നോക്കി നടത്താനും അറിയുന്നയാളുകള്‍ ഇന്ത്യയിലുണ്ടെന്നും ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് പുറത്തു നിന്നുമുള്ള ആരും പറഞ്ഞ് തരേണ്ടെന്നുമായിരുന്നു സച്ചിന്റെ മറുപടി.

നേരത്തെ അഫ്രീദിയുടെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യന്‍ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. യുഎന്‍ എന്നാല്‍ അണ്ടര്‍ 19 ആണെന്നാണ് ഷാഹിദ് അഫ്രീദി മനസിലാക്കിയിരിക്കുന്നതെന്ന് പറഞ്ഞ ഗംഭീര്‍ , നോ ബോളില്‍ പുറത്തായതിന്റെ ആഘോഷമാണ് അഫ്രീദി നടത്തുന്നതെന്നും പരിഹസിച്ചു.

Advertisment

ഷാഹിദ് അഫ്രീദി നമ്മുടെ കശ്മീരിനെയും ഐക്യരാഷ്ട്രസഭയെയും കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണമാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ എന്നെ സമീപിച്ചിരുന്നു. ഇതിലെന്താണ് പറയേണ്ടത്? യുഎന്‍ എന്നാല്‍ അണ്ടര്‍ 19 എന്ന ബോധത്തിലാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് തോന്നുന്നു. ഷാഹിദ് അഫ്രീദി നോ ബോളില്‍ പുറത്തായത് ആഘോഷിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് വിശ്രമിക്കാം, ഗംഭീര്‍ കുറിച്ചു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായ ഭാഷയിലാണ് പാക് മുന്‍ ക്രിക്കറ്റര്‍ അഫ്രീദി വിമര്‍ശിച്ചത്. ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്ന് അഫ്രിദി ട്വീറ്റില്‍ കുറ്റപ്പെടുത്തി. നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്ന് കുറിച്ച അഫ്രീദി, ഐക്യരാഷ്ട്രസഭ പോലെയുളള സംഘടനകള്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായി എഴുതി.

Shahid Afridi Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: