ഏകദിന, ടി20 ലോകകപ്പുകൾക്കൊപ്പം ഐസിസി ചാംപ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്ന എം.എസ്.ധോണിയുടെ പിൻഗാമിയായാണ് വിരാട് കോഹ്‌ലി ഇന്ത്യൻ ദേശീയ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്നത്. അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഇന്ത്യയിലും വിദേശത്തുമായി വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സ്വന്തമാക്കി. അപ്പോഴും ഒരു ഐസിസി കിരീടം വിരാട് കോഹ്‌ലിയുടെ നായക തൊപ്പിയെ അലങ്കരിക്കുന്നില്ല എന്നത് പോരായ്മയായി തന്നെ പലരും ചൂണ്ടികാണിക്കുന്നു. വരാനിരിക്കുന്ന ഏകദിന, ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടാനായില്ലെങ്കിൽ കോഹ്‌ലി നായകസ്ഥാനം ഒഴിയണമെന്ന് മുൻ ഇംഗ്ലിഷ് താരം മോണ്ടി പെനീസറും പറഞ്ഞു.

Also Read: സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈയും ബാംഗ്ലൂരും ശ്രമിച്ചു; പുതിയ വെളിപ്പെടുത്തൽ

2017 മുതൽ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് നായകനാണ് കോഹ്‌ലി. പിന്നാലെ നടന്ന ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനോട് ഫൈനലിലും 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് സെമിഫൈനൽ പോരാട്ടത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

“ഇന്ത്യ അവരുടെ നാട്ടിൽ നടക്കാനിരിക്കുന്ന ഏകദിന-ടി20 ലോകകപ്പുകളിൽ ഒന്നെങ്കിലും നേടിയില്ലെങ്കിൽ വിരാട് കോഹ്‌ലി നായകസ്ഥാനത്ത് നിന്ന് പിന്മാറേണ്ടി വരും. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മികച്ചത് തന്നെയാണ്, എന്നാൽ ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് ജയിക്കേണ്ടതും അത്യാവശ്യമാണ്,” പനീസർ സ്‌പോർട്സ്കീഡയോട് പറഞ്ഞു.

Also Read: കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വാദിക്കുന്നവർ ഈ കണക്കുകൾ നോക്കുക; വിരോധികളെ വിസ്‌മയിപ്പിക്കുന്ന റെക്കോർഡുകൾ

അതേസമയം, വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്യാപ്റ്റൻസിക്കെതിരെയും ആളുകൾ രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അജിങ്ക്യ രഹാനെയുടെ കീഴിൽ ടീം ഇന്ത്യ നേടിയ വിജയം ഉജ്ജ്വലമാണ്. നായകനെന്ന നിലയിൽ രഹാനെയും അഭിനന്ദനം അർഹിക്കുന്നു. സ്ഥിര നായകൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ടീമിനെ നയിക്കാനുള്ള ചുമതല രഹാനെയിൽ നിക്ഷിപ്‌തമായത്. തനിക്കു ലഭിച്ച അവസരം രഹാനെ കൃത്യമായി ഉപയോഗിച്ചു. എന്നാൽ, രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്‌ത്തുന്നവർ അതോടൊപ്പം കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് വാദിക്കുന്നുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook