ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ 6-ാമത്തെ ഇരട്ട സെഞ്ചുറിയാണിത്. നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാം ടെസ്റ്റിലും കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറി നേട്ടം.

ആറു ഇരട്ട സെഞ്ചുറികൾ നേടുന്ന ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചു. വെസ്റ്റ് ഇൻഡസിന്റെ ബ്രെയിൻ ലാറയുടെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. നാഗ്പൂരിൽ ഇരട്ട സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇൻഡീസിന്റെ ബ്രെയിൻ ലാറയ്ക്കൊപ്പം കോഹ്‌ലി എത്തിയിരുന്നു. ഇന്നത്തെ ഇരട്ട സെഞ്ചുറി നേട്ടത്തോടെ 11 വർഷത്തെ ബ്രെയിൻ ലാറയുടെ റെക്കോർഡ് കോഹ്‌ലി തിരുത്തിക്കുറിച്ചു.

ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ 5 ക്യാപ്റ്റന്മാർ

വിരാട് കോഹ്‌ലി (ഇന്ത്യ) – 6
ബ്രെയിൻ ലാറ (വെസ്റ്റ് ഇൻഡീസ്) – 5
ഡോൺ ബ്രാഡ്മാൻ (ഓസ്ട്രേലിയ) – 4
ഗ്രെയിം സ്മിത്ത് (സൗത്ത് ആഫ്രിക്ക) – 4
മിച്ചൽ ക്ലാർക്ക് (ഓസ്ട്രേലിയ) – 4

ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരങ്ങളിൽ സച്ചിൻ തെൻഡുൽക്കർക്കും വിരേന്ദർ സെവാഗിനുമൊപ്പം കോഹ്‌ലിയെത്തി. നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയതോടെ കോഹ്‌ലി രാഹുൽ ദ്രാവിഡിന് ഒപ്പമെത്തിയിരുന്നു. ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ കോഹ്‌ലിക്ക് ഇനി ഒരു ഇരട്ട സെഞ്ചുറി കൂടി മാത്രം മതിയാകും.

ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ 5 ഇന്ത്യൻ താരങ്ങൾ

വിരാട് കോഹ്‌ലി – 6
വിരേന്ദർ സെവാഗ് – 6
സച്ചിൻ തെൻഡുൽക്കർ – 6
രാഹുൽ ദ്രാവിഡ് – 5
സുനിൽ ഗവാസ്കർ – 4

ഇന്നലെ ആദ്യ സെഞ്ചുറി നേടിയ കോഹ്‌ലി മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് സൃഷ്ടിച്ചിരുന്നു. മാത്രമല്ല ടെസ്റ്റിൽ 5000 റൺസും രാജ്യാന്തര ക്രിക്കറ്റിൽ 16000 റൺസും കോഹ്‌ലി ഇന്നലെ പിന്നിട്ടു. രണ്ടാം ദിനം 4 വിക്കറ്റിന് 371 റൺസിന് ബാറ്റിങ് പുനരാംഭിച്ച ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയുടെ (207 നോട്ടൗട്ട്) കരുത്തിൽ 450 റൺസ് കടന്നിട്ടുണ്ട്. രോഹിത് ശർമ്മയാണ് കോഹ്‌ലിക്കൊപ്പം ക്രീസിലുളളത്.

മുരളി വിജയ്‌യും ഇന്നലെ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റിൽ ഈ വർഷത്തെ മൂന്നാമത്തെ സെഞ്ചുറിയും തുടർച്ചയായ രണ്ടാമത്തെയുമാണ് മുരളി വിജയ് നേടിയത്. ഓപ്പണർ മുരളി വിജയ് ആയിരുന്നു ഇന്ന് ആദ്യം സെഞ്ചുറി നേടിയത്. കരിയറിലെ 11-ാമത് ടെസ്റ്റ് സെഞ്ചുറിയാണ് മുരളി വിജയ് കരസ്ഥമാക്കിയത്.

23 റൺസ് വീതമെടുത്ത ശിഖർ ധവാന്റെയും ചേതേശ്വർ പൂജാരെയുടെയും 155 റൺസെടുത്ത മുരളി വിജയ്‌യുടെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. ഡൽ​ഹി​യി​ലെ ഫി​റോ​സ് ഷാ കോ​ട്‌​ല​ സ്‌റ്റേഡിയത്തിലാണ് മത്സരം. പ​ര​മ്പ​ര​യിൽ ഇ​ന്ത്യ 1​-0​ത്തി​ന് മു​ന്നി​ലാ​ണ്. മൂ​ന്നാം ടെ​സ്റ്റ് സ​മ​നില ആ​യാൽ പോ​ലും ഇ​ന്ത്യ​യ്ക്ക് പ​ര​മ്പര സ്വ​ന്തമാ​ക്കാം. മ​റു​വ​ശ​ത്ത് ല​ങ്ക​യ്ക്ക് ജ​യി​ച്ചാൽ മാ​ത്ര​മേ പ​ര​മ്പര സ​മ​നി​ല​യിൽ ആ​ക്കാൻ സാ​ധി​ക്കൂ. കൊൽ​ക്ക​ത്ത വേ​ദി​യായ ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യിൽ അ​വ​സാ​നി​ച്ച​പ്പോൾ നാ​ഗ്‌​പൂ​രിൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റിൽ ഇ​ന്ത്യ ഇ​ന്നിങ്സി​നും 239 റൺ​സി​നും ഗം​ഭീര വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കു​ക​ളും പ​രി​ശോ​ധി​ച്ചാൽ മൂ​ന്നാം ടെ​സ്റ്റിൽ ഇ​ന്ത്യ​യ്ക്ക് ത​ന്നെ​യാ​ണ് മുൻ​തൂ​ക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ