Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

പരമ്പര ജയംകൊണ്ട് മാത്രം എല്ലാം പൂർത്തിയാകുന്നില്ല: വിരാട് കോഹ്‌ലി

മൂന്നാം ടെസ്റ്റിലും ഒരു അടി പോലും പിന്നോട്ടില്ല. ഒരു ഘട്ടത്തിലു ആരും വിശ്രമിക്കാൻ പോകുന്നില്ല

Virat Kohli, വിരാട് കോഹ്ലി, indian cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം, kohli, കോഹ്ലി, india vs south Africa, ഇന്ത്യ - ദക്ഷിണാഫ്രിക്ക, ind vd Sa, Ie malayalam, ഐഇ മലയാളം

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ആതിഥേയരുടെ സർവാധിപത്യം തുടരുകയാണ്. വിശാഖപട്ടണം ടെസ്റ്റിൽ 203 റൺസിനും പൂനെ ടെസ്റ്റിൽ ഇന്നിങ്സിനും 137 റൺസിനും ഇന്ത്യ പ്രൊട്ടിയാസുകളെ തകർത്തു. രണ്ടു ജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. എന്നാൽ ഇവിടെകൊണ്ട് നിർത്താൻ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലി ഒരുക്കമല്ല. റാഞ്ചിയിൽ നടക്കുന്ന അടുത്ത മത്സരവും ജയിച്ച് വൈറ്റ്‌വാഷ് വിജയമാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നതെന്ന് വിരാട് കോഹ്‌ലി പറഞ്ഞു.

Also Read: തോൽവിയെ വിരാട് കോഹ്‌ലി ഭയപ്പെടുന്നില്ല; ഇന്ത്യൻ നായകന്റെ പ്ലസ് പോയിന്റിനെക്കുറിച്ച് ഗംഭീർ

“ലോക ടെസ്റ്റ് ചാംച്യൻഷിപ്പ് എന്ന വലിയ ചിത്രത്തിലേക്ക് നോക്കുമ്പോൾ ഓരോ വിജയവും വിലപ്പെട്ടതാണ്. അത് ഹോം മാച്ചാണെങ്കിലും എവേ മാച്ചാണെങ്കിലും, അതാണ് ഫോർമാറ്റ്. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റിലും ഒരു അടി പോലും പിന്നോട്ടില്ല. ഒരു ഘട്ടത്തിലു ആരും വിശ്രമിക്കാൻ പോകുന്നില്ല. മൂന്നാം ടെസ്റ്റും വിജയിച്ച് 3-0ന് പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ,” വിരാട് കോഹ്‌ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 നും ജയിക്കുമ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 11 ടെസ്റ്റ് പരമ്പരകളെന്ന നേട്ടം കൂടിയാണ്. ഇതോടെ നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പരകള്‍ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. പിന്നിലാക്കിയത് 10 പരമ്പരകള്‍ നേടിയ ഓസ്‌ട്രേലിയയെയാണ്. 2000 ലും 2008 ലും 10 പരമ്പരകള്‍ തുടര്‍ച്ചയായ ജയിച്ച ടീമാണ് ഓസ്‌ട്രേലിയ. 2013 ല്‍ ഓസ്‌ട്രേലിയയെ 4-0 ന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയുടെ പരമ്പരകളുടെ വിജയപരമ്പര തുടരുന്നത്.

Also Read: ബിസിസിഐയുടെ അമരത്തേക്ക് വീണ്ടുമൊരു മലയാളി; ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറി

ആദ്യ ഇന്നിങ്സിൽ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറി മികവിൽ 601 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. സെഞ്ചുറിയുമായി മായങ്ക് അഗർവാളും അർധസെഞ്ചുറിയുമായി ജഡേജയും രഹാനെയും പൂജരയും നായകന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ റൺമലയിലേക്ക് നീങ്ങുകയായിരുന്നു. രണ്ടു ഇന്നിങ്സ് തികച്ച് ബാറ്റ് ചെയ്തിട്ടും ഈ സ്കോറിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. ഒന്നര ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

Also Read: സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക്

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓണിൽ 189 റൺസിനും പുറത്താക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli says nobody is going to relax we will go for 3 0 series win

Next Story
തോൽവിയെ വിരാട് കോഹ്‌ലി ഭയപ്പെടുന്നില്ല; ഇന്ത്യൻ നായകന്റെ പ്ലസ് പോയിന്റിനെക്കുറിച്ച് ഗംഭീർvirat kohli, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com