വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ഇന്ത്യയിലെ താരദമ്പതികളിൽ അറിയപ്പെടുന്നവരാണ്. ദാമ്പത്യ ജീവിതത്തിൽ മാത്രമല്ല പ്രൊഫഷണൽ രംഗത്തും ഇരുവരും വിജയക്കൊടി പാറിച്ചവരാണ്. രണ്ടുപേരും തങ്ങളുടെ മേഖലയിൽ ഉയരത്തിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രൊഫഷണലി തങ്ങൾ തമ്മിൽ ഒരു മത്സരവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോഹ്‌ലി.

”ഞങ്ങൾ തമ്മിൽ പ്രൊഫഷണലി ഒരു മത്സരവും ഇല്ല. ഒരു ഘട്ടത്തിലും അത് ഉണ്ടായിട്ടില്ല. ജനങ്ങൾ എന്തിനാണ് ഈ രീതിയിൽ ചിന്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ല,” വിരാട് എൻഡിടിവിയോട് പറഞ്ഞു.

”എന്തു കാര്യമായാലും തുറന്നു സംസാരിക്കും. ഞങ്ങൾക്കിടയിൽ അത് തീർക്കും. അതൊരിക്കലും പൊതുജനമധ്യത്തിൽ പറയേണ്ടതല്ല. ഞങ്ങൾ രണ്ടുപേരും പ്രൊഫഷണലാണ്. അവിടെ ഞങ്ങൾ തമ്മിൽ യാതൊരു മത്സരവും ഇല്ല.”

”ജനങ്ങൾ എന്തിനാണ് ഇത്തരത്തിലുളള നിഗമനത്തിലേക്ക് എത്തുന്നതെന്ന് മനസ്സിലാകുന്നില്ല. അവൾ ഒരു പ്രൊഷണലാണ്. വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നു. തന്റെ കരിയറിൽ അവൾ എസ്റ്റാബ്ലിഷ്ഡ് പ്രൊഫഷണൽ ആണ്. രാജ്യത്തെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളും. അവൾക്ക് അവളുടേതായ കാഴ്ചപ്പാടുണ്ട്. താൻ ചെയ്യുന്നത് എന്താണെന്ന് അവൾക്ക് നന്നായിട്ട് അറിയാം. തൊഴിൽപരമായി കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം,” കോഹ്‌ലി പറഞ്ഞു.

View this post on Instagram

Happy friendship day

A post shared by AnushkaSharma1588 (@anushkasharma) on

2017 ഡിസംബർ 11 ന് ഇറ്റലിയിലായിരുന്നു വിരാട്-അനുഷ്ക വിവാഹം. വളരെ രഹസ്യമായി നടന്ന വിവാഹം ഇരുവരുടെയും ആരാധകർക്കും അതിശയമായിരുന്നു. വിവാഹത്തോടെ പല നടികളും അഭിനയത്തിൽനിന്നും മാറിനിൽക്കുമ്പോഴും അവർക്കൊരു മാതൃകയായിരുന്നു അനുഷ്ക. വിവാഹശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞതും അനുഷ്ക അഭിനയത്തിലേക്ക് മടങ്ങിയെത്തി. അനുഷ്കയ്ക്ക് പൂർണ പിന്തുണയുമായി കോഹ്‌ലിയും ഒപ്പമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ