ഹാമിൽട്ടൺ: ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയിൽ അതേനാണയത്തിലൂടെ തിരച്ചടി നൽകിയിരിക്കുകയാണ് ന്യൂസിലൻഡ്. അവസാന മത്സരത്തിൽ നേടിയ അഞ്ച് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ന്യൂസിലൻഡ് 3-0ന് സ്വന്തമാക്കി. ബോളിങ്ങിലെയും ഫീൽഡിങ്ങിലെയും പിഴവുകളാണ് മൂന്നാം ഏകദിനത്തിലും ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതെന്ന് നായകൻ വിരാട് കോഹ്‌ലി. ഇന്ത്യ ജയം അർഹിച്ചിരുന്നില്ലെന്നും നായകൻ കൂട്ടിച്ചേർത്തു.
Also Read: തോൽവി സമ്പൂർണം; മൂന്നാം ഏകദിനത്തിലും കിവീസിനു മുന്നിൽ മുട്ടുമടക്കി ഇന്ത്യ
“അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. രാജ്യന്തര മത്സരങ്ങൾ ജയിക്കുന്നതിൽ അത് പ്രധാനമാണ്. ബോളിങ്ങിൽ ബ്രേക്ക് ത്രൂ ഉണ്ടാക്കാൻ സാധിച്ചില്ല. ഫീൽഡിങ്ങിലും അത്ര പോരായിരുന്നു. വളരെ മോശമായിട്ടാണ് കളിച്ചതെന്നാല്ല ഞാൻ പറയുന്നത്, എന്നാൽ അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. ജയം അർഹിച്ചിരുന്നില്ല,” കോഹ്‌ലി പറഞ്ഞു.
Also Read: വലിയ മെസിയാകാൻ ആഗ്രഹിക്കുന്ന കുഞ്ഞു ഡാനി; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വണ്ടർ ഗോളിനുടമ ഇവനാണ്
തകർച്ചയിൽ നിന്നും ബാറ്റ്സ്മാന്മാഞ ശക്തമായി തിരിച്ചുവരുന്നത് ഒരു ശുസൂചനയാണ്. എന്നാൽ ഇതുപോലുള്ള ബോളിങ്ങും ഫീൽഡിങ്ങും കൊണ്ട് ജയം സ്വന്തമാക്കുക അസാധ്യമാണെന്നും കോഹ്‌ലി വ്യക്തമാക്കി. ന്യൂസിലൻഡ് കൂടുതൽ തീവ്രതയോടെയാണ് കളിച്ചതെന്നും ഇന്ത്യയ്ക്ക് അത് തിരിച്ച് കാണിക്കാനായില്ലെന്നും കോഹ്‌ലി.
മൂന്നാം ഏകദിനത്തിലും ന്യൂസിലൻഡ് വിജയം ആധികാരികമായിരുന്നു. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 47.1 ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 296 റൺസ് നേടി. ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.