scorecardresearch

സൽമാൻ ഖാന്റെ 'ലഗൻ ലഗി' ഡാൻസുമായി കോഹ്ലി; ട്രോളി കൊന്നത് യശസ്വിയുടെ ഹെയർസ്റ്റൈലിനെ

Virat Kohli imitate Salman Khan; തേരേ നാം എന്ന സിനിമയിലെ സൽമാൻ ഖാന്റെ ഹെയർസ്റ്റൈലിനോട് സാമ്യമുള്ള ഹെയർസ്റ്റൈൽ ആണ് ഇപ്പോൾ യശസ്വി ജയ്സ്വാളിന്റേത്

Virat Kohli imitate Salman Khan; തേരേ നാം എന്ന സിനിമയിലെ സൽമാൻ ഖാന്റെ ഹെയർസ്റ്റൈലിനോട് സാമ്യമുള്ള ഹെയർസ്റ്റൈൽ ആണ് ഇപ്പോൾ യശസ്വി ജയ്സ്വാളിന്റേത്

author-image
Sports Desk
New Update
Virat Kohli Salman Khan and Yashaswi Jaiswal

Source: Screengrab

ഓസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ രണ്ട് ഏകദിനത്തിലും ഡക്ക്. മൂന്നാമത്തേതിൽ അർധ സെഞ്ചുറി. അതിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് എത്തുമ്പോൾ വിരാട് കോഹ്ലിക്ക് സ്കോർ ഉയർത്താനാവുമോ എന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയിരുന്നു. പരാജയപ്പെട്ടാൽ വിമർശനം കനക്കും. അതുകൊണ്ട് തന്നെ കോഹ്ലിയുടെ ആരാധകർ ആശങ്കയിലായിരുന്നു. എന്നാൽ സൽമാൻ ഖാന്റെ ഡാൻസ് അനുകരിച്ചാണ് കോഹ്ലി ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് തന്നെ. 

Advertisment

റാഞ്ചി ഏകദിനത്തിൽ ഇരു ടീമിന്റേയും ദേശിയ ഗാനത്തിന് മുൻപാണ് സംഭവം. പാഡണിഞ്ഞ് വൺഡൗണ്ടായി ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന കോഹ്ലി യുവതാരം യശസ്വി ജയ്സ്വാളിന്റെ ഹെയർസ്റ്റൈലിനെ കളിയാക്കിയാണ് സൽമാൻ ഖാന്റെ സ്റ്റെപ്പ് അനുകരിച്ചത്. 

ബ്രെവിസിന്റേയും ജാൻസന്റെയും പ്രത്യാക്രമണc പാഴായി; ഇന്ത്യക്ക് 17 റൺസ് ജയം

തേരെ നാം എന്ന സിനിമയിലെ ലഗൻ ലഗി ഡാൻസ് സ്റ്റെപ്പ് ആണ് കോഹ്ലിയിൽ നിന്ന് വന്നത്. ആ സിനിമയിലെ സൽമാൻ ഖാന്റെ ഹെയർസ്റ്റൈലിനോട് സാമ്യമുള്ള ഹെയർസ്റ്റൈൽ ആണ് ഇപ്പോൾ യശസ്വിയുടേത്. കോഹ്ലിയുടെ ഡാൻസോടെ യശസ്വിയുടെ ഹെയർസ്റ്റൈലും വൈറലായി.

Advertisment

Also Read: ആദ്യം സ്ലോഗ് സ്വീപ്പ്; ത്രില്ലടിപ്പിക്കുന്ന പുൾ ഷോട്ട്; 352ാം സിക്സ് പറന്നിറങ്ങിയത് സ്റ്റൈലായി

മത്സരത്തിലേക്ക് വരുമ്പോൾ, യശസ്വി ജയ്സ്വാളിന് റാഞ്ചിയിൽ സ്കോർ ഉയർത്താൻ സാധിച്ചില്ല. ഗില്ലിന്റെ അഭാവത്തിൽ ആണ് രോഹിത് ശർമയ്ക്കൊപ്പം ഏകദിനത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ യശസ്വി ജയ്സ്വാളിന് അവസരം ലഭിച്ചത്. പക്ഷേ 16 പന്തിൽ നിന്ന് 18 റൺസ് മാത്രം എടുത്ത് യശസ്വി മടങ്ങി. 

Also Read; തലവെട്ടാൻ വാളെടുത്തവർക്ക് വിശ്രമിക്കാം; സെഞ്ചുറിയുമായി കോഹ്ലിയുടെ മറുപടി

യശസ്വിക്ക് പകരം ഋതുരാജിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുമോ എന്ന ചോദ്യം ഉയർന്നിരുന്നു. നാലാമതായാണ് ഋതുരാജിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടത്തിയത്. ഋതുരാജിനും റാഞ്ചിയിൽ റൺസ് ഉയർത്താൻ സാധിച്ചില്ല. 14 പന്തിൽ നിന്ന് എട്ട് റൺസ് ആണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്കോർ ചെയ്തത്. 

Read More: കണ്ണുതട്ടാതിരിക്കാനാണോ? ഒരേ അപ്ഡേഷനുമായി മന്ഥാനയും പലാഷും

Virat Kohli Salman Khan India Vs South Africa Yashasvi Jaiswal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: