scorecardresearch
Latest News

ടീമിലെ യുവതാരങ്ങൾ അനിൽ കുംബ്ലെയെ ഭയപ്പെട്ടിരുന്നു എന്ന് കോഹ്ലി പറഞ്ഞു: വിനോദ് റായ്

‘നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ – മൈ ഇന്നിംഗ്‌സ് ഇൻ ദി ബിസിസിഐ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വിനോദ് റായിയുടെ വെളിപ്പെടുത്തൽ

ടീമിലെ യുവതാരങ്ങൾ അനിൽ കുംബ്ലെയെ ഭയപ്പെട്ടിരുന്നു എന്ന് കോഹ്ലി പറഞ്ഞു: വിനോദ് റായ്

മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ അനിൽ കുംബ്ലെയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന സൂചന നൽകി ഐപിഎൽ അഴിമതി വിവാദ പശ്ചാത്തലത്തിൽ സുപ്രീം കോടതി നിയോഗിച്ച മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായ്. അത്തരം സാഹചര്യങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യാവുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ – മൈ ഇന്നിംഗ്‌സ് ഇൻ ദി ബിസിസിഐ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ലോകം അന്ന് ഏറെ ചർച്ച ചെയ്‌ത ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള ഭിന്നത ബിസിസിഐ അധികാരികളെയും വലിയ രീതിയിൽ ബാധിച്ചുവെന്നും വിനോദ് റായ് പറഞ്ഞു.

വനിതാ ടീമിലുണ്ടായ പ്രശ്നങ്ങളിലേക്കും ഈ പുസ്‌തകം വിരൽചൂണ്ടുന്നു. അന്നത്തെ ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌റിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിലുണ്ടായ വീഴ്ചയും ഇതിൽ വിശദമാക്കുന്നു.

2017ലാണ് മൂന്ന് വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ (സിഒഎ) തലവനായി റായ് തിരഞ്ഞെടുക്കപ്പെട്ടത്.

കോഹ്‌ലി-കുംബ്ലെ ബന്ധം അവലോകനം ചെയ്യുമ്പോൾ, പരിശീലകനും ക്യാപ്റ്റനും തമ്മിൽ ആരോഗ്യകരമല്ലാത്ത ബന്ധമായിരുന്നുവെന്ന് റായ് സൂചിപ്പിക്കുന്നു.

“ക്യാപ്റ്റനുമായും ടീം മാനേജ്‌മെന്റുമായും ഞാൻ നടത്തിയ സംഭാഷണങ്ങളിൽ, കുംബ്ലെ വളരെയധികം അച്ചടക്കം നിഷ്കർഷിക്കുന്ന ആളായിരുന്നുവെന്നും അതിനാൽ ടീം അംഗങ്ങൾ അദ്ദേഹത്തിൽ അത്ര സന്തുഷ്ടരല്ലെന്നും അറിയിച്ചു. ഈ വിഷയത്തിൽ ഞാൻ വിരാട് കോഹ്‌ലിയുമായി സംസാരിച്ചിരുന്നു, ടീമിലെ യുവാക്കൾക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോൾ ഭയം തോന്നിയെന്ന് അദ്ദേഹം പരാമർശിച്ചു, ”റായി പുസ്തകത്തിൽ എഴുതി.

മറുവശത്ത്, ടീമിന്റെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായാണ് താൻ പ്രവർത്തിച്ചതെന്നും മുഖ്യ പരിശീലകൻ എന്ന നിലയിൽ തന്റെ വിജയകരമായ റെക്കോർഡിന് കളിക്കാരുടെ പരാതികളേക്കാൾ കൂടുതൽ വില നൽകണമെന്നും കുംബ്ലെ സിഒഎയോട് പറഞ്ഞു, റായ് പറയുന്നു.

“യുകെയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കുംബ്ലെയുമായി ഞങ്ങൾ ദീർഘനേരം സംസാരിച്ചിരുന്നു. സംഭവിച്ച കാര്യങ്ങളിൽ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. തന്നോട് അന്യായമായി പെരുമാറിയെന്നും ഒരു ക്യാപ്റ്റനോ ടീമിനോ ഇത്രയധികം പ്രാധാന്യം നൽകേണ്ടതില്ലെന്നും അദ്ദേഹത്തിന് തോന്നി. ടീമിൽ അച്ചടക്കവും പ്രൊഫഷണലിസവും കൊണ്ടുവരിക എന്നത് പരിശീലകന്റെ കടമയായിരുന്നു, ഒരു സീനിയർ എന്ന നിലയിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കളിക്കാർ മാനിക്കണമായിരുന്നു,” റായ് എഴുതുന്നു.

സൗരവ് ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങുന്ന ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) 2017 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ കോഹ്‌ലിയുമായും കുംബ്ലെയുമായും സംസാരിച്ചിരുന്നുവെന്നും അടുത്ത പരിശീലകനെ നിയമിക്കുന്നതിനെക്കുറിച്ച് പാനൽ ചർച്ച നടത്തിയെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.

സിഇഒ ജോഹ്‌രിയും ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയും പരിശീലകനും ക്യാപ്റ്റനുമായും സംസാരിച്ചുവെന്ന് പുസ്തകത്തിൽ പറയുന്നു. “അഭിപ്രായവ്യത്യാസങ്ങൾ വളരെ വലുതാണെന്നും ഒരുപക്ഷെ ഇരുവരുമായും ചർച്ച നടത്താൻ ഏറ്റവും അനുയോജ്യം സിഎസി മാത്രമാണെന്നും അവർക്ക് തോന്നി. അധികം വൈകാതെ, സിഎസി ലണ്ടനിൽ യോഗം ചേരുകയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരുവരുമായും വെവ്വേറെ ആശയവിനിമയം നടത്തുകയും ചെയ്തു. മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷം, മുഖ്യ പരിശീലകനായി കുംബ്ലെയെ വീണ്ടും നിയമിക്കാൻ ശുപാർശ ചെയ്യാൻ അവർ തീരുമാനിച്ചു, ”റായി എഴുതുന്നു.

എന്നാൽ പിന്നീട്, കുംബ്ലെ സ്വന്തമായി പടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു ഈ നീക്കം,അപ്രതീക്ഷിതമായിരുന്നു എന്ന് വിനോദ് റായ് എഴുതുന്നു. തന്റെ രാജിക്കത്തിൽ “… ക്യാപ്റ്റന് എന്റെ ശൈലിയിലും മുഖ്യപരിശീലകനായി തുടരുന്നതിലും അഭിപ്രായവ്യത്യാസം ഉണ്ടെന്ന് ബിസിസിഐ എന്നെ അറിയിച്ചു. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള പ്രവർത്തനരീതി സംബന്ധിച്ച അതിർത്തികൾ ഞാൻ എപ്പോഴും ബഹുമാനിച്ചിരുന്നതിനാൽ അതിൽ ഞാൻ ആശ്ചര്യപ്പെട്ടു.” എന്നാണ് കുംബ്ലെ എഴുതിയത്.

കോഹ്‌ലി രവി ശാസ്ത്രി മുഖ്യപരിശീലകനായി തിരിച്ചുവരുന്നതിനെ അനുകൂലിച്ചുവെന്ന ഊഹാപോഹങ്ങൾക്കൊടുവിൽ, കളിക്കാരുടെ ശക്തി നിയന്ത്രണാതീതമായതായി ആഖ്യാനം രൂപപ്പെട്ടു. യഥാർത്ഥത്തിൽ, മുഖ്യപരിശീലക സ്ഥാനത്തേക്കായി ബിസിസിഐ പരസ്യം നൽകി ലഭിച്ച ആദ്യ അപേക്ഷകരുടെ കൂട്ടത്തിൽ ശാസ്ത്രി ഉണ്ടായിരുന്നില്ല. എന്നാൽ, റായിയുടെ വാക്കുകളിൽ, “കുംബ്ലെ മത്സരരംഗത്തുള്ളപ്പോൾ ചില സാധ്യതയുള്ളവരും അർഹരായവരും അപേക്ഷിച്ചിട്ടുണ്ടാകില്ല” എന്നതിനാൽ അപേക്ഷകൾ നൽകാനുള്ള അവസാന തീയതി നീട്ടി നൽകി എന്നും വിനോദ് റായ് പറയുന്നു.

Also Read: വിജയം നേടാനാവാത്ത മോശം തുടക്കം; ഐപിഎല്ലിൽ ചെന്നൈക്ക് പിഴച്ചത് എവിടെ?

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli said younger members of team felt intimidated by anil kumble vinod rai book