ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ചുറി റെക്കോർഡിന് പിന്നാലെ കുതിയ്ക്കുകയാണ് വിരാട് കോഹ്ലി. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനൊപ്പമെത്താൻ കോഹ്ലിയ്ക്ക് വേണ്ടത് കേവലം എട്ട് സെഞ്ചുറികൾ മാത്രമാണ്. താരത്തിന്റെ നിലവിലെ ഫോം തുരുകയാണെങ്കിൽ ആ ചരിത്ര നേട്ടത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വീണ്ടും തർക്കം മുറുകുകയാണ്.
Also Read: റാഞ്ചിയിൽ സെഞ്ചുറി വീരനായി വിരാട് കോഹ്ലി, തകർത്തത് സച്ചിന്റെ ഒരു റെക്കോർഡ് കൂടി
സച്ചിനാണോ കോഹ്ലിയാണോ കേമൻ എന്ന ചർച്ച വീണ്ടും സജീവമാകുന്നു. എന്നാൽ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോണിന് ഇക്കാര്യത്തിൽ ഇനി സംശയമില്ല. ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ സച്ചിനും ലാറയുമല്ല അത് കോഹ്ലി ആണെന്ന് മുൻ ഇംഗ്ലീഷ് നായകൻ ഉറപ്പിച്ച് പറയുന്നു.
The is at it again … #Virat
— Michael Vaughan (@MichaelVaughan) March 8, 2019
In One day cricket … YES … https://t.co/vwjmKJYlgT
— Michael Vaughan (@MichaelVaughan) March 8, 2019
ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി തികച്ചതിന് പിന്നാലെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന് അർത്ഥം വരുന്ന ഗോട്ട് എന്ന് കോഹ്ലി വിശേഷിപ്പിച്ചുകൊണ്ട് മൈക്കിൾ വോൺ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിന് താഴെയെത്തിയ ആരാധകരിലൊരാൾ ബ്രാഡ്മാനെക്കാളും ലാറയെക്കാളും സച്ചിനേക്കാളും മികച്ച താരമാണ് കോഹ്ലി എന്ന് പറയാൻ സാധിക്കുമോയെന്ന് ചോദിച്ചു. ഇതിന് മറുപടിയായി മൈക്കിൾ വോണ പറഞ്ഞത് ഇങ്ങനെ “തീർച്ചയായും, ഏകദിന ക്രിക്കറ്റിൽ അതിന് സാധിക്കും”
Also Read: ധോണിയ്ക്കും ഷമിയ്ക്കും വിശ്രമം, ധവാനും ജഡേജയും പുറത്തിരിക്കും; അടിമുടി മാറാൻ ഇന്ത്യ
ഓസ്ട്രിലേയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ചില റെക്കോർഡുകൾ സ്വന്തം പേരിലാക്കി. ഏകദിനത്തിലെ 41-ാം സെഞ്ചുറിയാണ് കോഹ്ലി റാഞ്ചിയിൽ കുറിച്ചത്. 85 ബോളുകളിൽനിന്നാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 95 പന്തിൽ 123 റൺസാണ് കോഹ്ലിയുടെ ആകെ സമ്പാദ്യം.