Latest News

സച്ചിനേക്കാളും ലാറയേക്കാളും കേമൻ കോഹ്‌ലി തന്നെ; ഉറപ്പിച്ച് മുൻ ഇംഗ്ലീഷ് താരം

ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ സച്ചിനും ലാറയുമല്ല അത് കോഹ്‌ലി ആണെന്ന് മുൻ ഇംഗ്ലീഷ് നായകൻ ഉറപ്പിച്ച് പറയുന്നു

virat kohli, sachin tendulkar, india vs australia, ind vs aus, ind vs aus 3rd odi, india vs australia 3rd odi, കോഹ്‌ലി, സച്ചിൻ, ഇന്ത്യ-ഓസ്ട്രേലിയ,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ചുറി റെക്കോർഡിന് പിന്നാലെ കുതിയ്ക്കുകയാണ് വിരാട് കോഹ്‌ലി. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനൊപ്പമെത്താൻ കോഹ്‌ലിയ്ക്ക് വേണ്ടത് കേവലം എട്ട് സെഞ്ചുറികൾ മാത്രമാണ്. താരത്തിന്റെ നിലവിലെ ഫോം തുരുകയാണെങ്കിൽ ആ ചരിത്ര നേട്ടത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വീണ്ടും തർക്കം മുറുകുകയാണ്.

Also Read: റാഞ്ചിയിൽ സെഞ്ചുറി വീരനായി വിരാട് കോഹ്‌ലി, തകർത്തത് സച്ചിന്റെ ഒരു റെക്കോർഡ് കൂടി

സച്ചിനാണോ കോഹ്‌ലിയാണോ കേമൻ എന്ന ചർച്ച വീണ്ടും സജീവമാകുന്നു. എന്നാൽ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോണിന് ഇക്കാര്യത്തിൽ ഇനി സംശയമില്ല. ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ സച്ചിനും ലാറയുമല്ല അത് കോഹ്‌ലി ആണെന്ന് മുൻ ഇംഗ്ലീഷ് നായകൻ ഉറപ്പിച്ച് പറയുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി തികച്ചതിന് പിന്നാലെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന് അർത്ഥം വരുന്ന ഗോട്ട് എന്ന് കോഹ്‌ലി വിശേഷിപ്പിച്ചുകൊണ്ട് മൈക്കിൾ വോൺ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിന് താഴെയെത്തിയ ആരാധകരിലൊരാൾ ബ്രാഡ്മാനെക്കാളും ലാറയെക്കാളും സച്ചിനേക്കാളും മികച്ച താരമാണ് കോഹ്‌ലി എന്ന് പറയാൻ സാധിക്കുമോയെന്ന് ചോദിച്ചു. ഇതിന് മറുപടിയായി മൈക്കിൾ വോണ പറഞ്ഞത് ഇങ്ങനെ “തീർച്ചയായും, ഏകദിന ക്രിക്കറ്റിൽ അതിന് സാധിക്കും”

Also Read: ധോണിയ്ക്കും ഷമിയ്ക്കും വിശ്രമം, ധവാനും ജഡേജയും പുറത്തിരിക്കും; അടിമുടി മാറാൻ ഇന്ത്യ

ഓസ്ട്രിലേയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ചില റെക്കോർഡുകൾ സ്വന്തം പേരിലാക്കി. ഏകദിനത്തിലെ 41-ാം സെഞ്ചുറിയാണ് കോഹ്‌ലി റാഞ്ചിയിൽ കുറിച്ചത്. 85 ബോളുകളിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. 95 പന്തിൽ 123 റൺസാണ് കോഹ്‌ലിയുടെ ആകെ സമ്പാദ്യം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli sachin tendulkar india vs australia 3rd odi michael vaughan

Next Story
അവസാന കളിയും കൈവിട്ട് ഇന്ത്യ; പരമ്പര തൂത്തുവരി ഇംഗ്ലണ്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express