scorecardresearch

Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ

Indian Cricketer's Instagram Earnings: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അഞ്ചാമത്തെ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ്. 45 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഹർദിക് പാണ്ഡ്യക്കുള്ളത്.

Indian Cricketer's Instagram Earnings: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അഞ്ചാമത്തെ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ്. 45 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഹർദിക് പാണ്ഡ്യക്കുള്ളത്.

author-image
Sports Desk
New Update
Rohit, Hardik, Gill

രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, ഗിൽ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

Indian cricketers instagram earning: ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരം നിലവിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. ആ സ്ഥാനത്ത് നിന്ന് കോഹ്ലിയെ മാറ്റാൻ വർഷങ്ങൾ പലത് പിന്നിട്ടിട്ടും മറ്റ് ക്രിക്കറ്റർമാർക്കായിട്ടില്ല. സമൂഹമാധ്യമങ്ങളിലെ ആരാധക പിന്തുണയിലേക്ക് വരുമ്പോഴും ക്രിക്കറ്റ് താരങ്ങളിൽ കോഹ്ലി തന്നെയാണ് മുൻപിൽ. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് ലഭിക്കുന്ന പ്രതിഫലം അറിയുമോ? ഇൻസ്റ്റഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഞ്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇവരാണ്...

Advertisment

വിരാട് കോഹ്ലി

ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും കഴിഞ്ഞാൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായിക താരം കോഹ്ലിയാണ്. 274 മില്യൺ ഫോളോവേഴ്സ് ആണ് കോഹ്ലിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. ഇൻസ്റ്റഗ്രാമിലെ ഒരു സ്പോൺസേർഡ് പോസ്റ്റിന് 11 കോടി മുതൽ 14 കോടി രൂപ വരെയാണ് കോഹ്ലിക്ക് ലഭിക്കുന്നത്. 

Also Read: india vs New Zealand 5th T20 tickets: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20; 250 രൂപയ്ക്ക് ടിക്കറ്റ്; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ

2,049 കോടി രൂപയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ ബ്രാൻഡ് മൂല്യമായി കണക്കാക്കുന്നത്. നിരവധി ബ്രാൻഡ് എൻഡോഴ്സ്മെന്റുകളുടെ ഭാഗമാകുന്നതിലൂടെ സോഷ്യൽമീഡിയ കോളാബ്രേഷനിലൂടെയുള്ള കോഹ്ലിയുടെ വരുമാനം കൂടുന്നു. ബ്രാൻഡിന്റെ മൂല്യം, ക്യാംപെയ്ൻ കാലയളവ്, മാർക്കറ്റിങ് റീച്ച്, കണ്ടന്റ് ഫോർമാറ്റ് എന്നിവ കണക്കാക്കിയാണ് കോഹ്ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പ്രതിഫലം നിശ്ചയിക്കുന്നത്. 

എം എസ് ധോണി

2020ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും എം എസ് ധോണി ആരാധക പിന്തുണയിൽ മുൻപിൽ തന്നെയുണ്ട്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ സമൂഹമാധ്യമങ്ങളിൽ സജീവമല്ല. എങ്കിലും ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിൽ കോഹ്ലിക്ക് പിന്നിൽ ധോണിയുണ്ട്. 50 മില്യൺ ഫോളോവേഴ്സ് ആണ് ധോണിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. 

Also Read: Suryakumar Yadav: 100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി

ഇൻസ്റ്റഗ്രാമിലെ ഒരു സ്പോൺസേർ്ഡ് പോസ്റ്റിന് 1.5 കോടി രൂപയോളം ആണ് ധോണി വാങ്ങുന്നത്. എന്നാൽ തന്റെ ബ്രാൻഡ് സെലക്ഷനുകളിൽ ധോണി വലിയ ശ്രദ്ധ കൊടുക്കുന്നു. ധോണിയുടെ സമൂഹമാധ്യമങ്ങളിലെ സ്പോൺസേർഡ് പോസ്റ്റുകൾ കുറവാണ്. ഇത് ദീർഘനാളത്തെ ബ്രാൻഡ് മൂല്യം എന്ന ലക്ഷ്യത്തിന് സഹായകമാവും.

ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ ഏകദിന ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിനാണ് യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് മൂല്യം ഉള്ളത്. ഗില്ലിനെ ഇന്ത്യയുടെ രണ്ട് ഫോർമാറ്റിലേയും ക്യാപ്റ്റനാക്കിയതോടെ ഗില്ലിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവും കൂടുന്നു. യുവക്കാളെ ഇൻഫ്ളുയൻസ് ചെയ്യാൻ പാകത്തിലുള്ള താരം എന്ന നിലയിലാണ് ഗില്ലിന് കൂടുതൽ എൻഡോഴ്സ്മെന്റ് ഡിലുകൾ ലഭിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ശുഭ്മാൻ ഗില്ലിന് ഇൻസ്റ്റഗ്രാമിൽ 18.2 മില്യൺ ഫോളോവേഴ്സാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിലെ ഒരു സ്പോൺസേർഡ് പോസ്റ്റിന് ഗിൽ വാങ്ങുന്നത് ഒരു കോടിയോളം രൂപയാണ്. ബ്രാൻഡ്, കണ്ടന്റ് ടൈപ്പ് എന്നിവ അനുസരിച്ച് ഇത് മാറുന്നു. 

രോഹിത് ശർമ

ഇന്ത്യൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബ്രാൻഡ് മൂല്യം 344 കോടി രൂപയ്ക്ക് അടുത്താണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ 45.6 മില്യൺ ഫോളോവേഴ്സ് ആണ് രോഹിത് ശർമയ്ക്കുള്ളത്. 71 ലക്ഷം മുതൽ 76 ലക്ഷം രൂപ വരെയാണ് രോഹിത് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് വാങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ശക്തമായ സാന്നിധ്യമായിരുന്നിട്ടും കോഹ്ലി, ധോണി എന്നിവരുടെ ഇൻസ്റ്റഗ്രാം വരുമാനത്തേക്കാൾ കുറവാണ് രോഹിത്തിന്റേത്. 

Also Read: Sanju Samson: ടി20 ലോകകപ്പിൽ സഞ്ജു ബെഞ്ചിലിരിക്കേണ്ടി വന്നേക്കും; ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും നിരാശ

ഹർദിക് പാണ്ഡ്യ

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അഞ്ചാമത്തെ ഇന്ത്യൻ താരം ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ്. 45 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഹർദിക് പാണ്ഡ്യക്കുള്ളത്. ഇൻസ്റ്റഗ്രാമിലെ ഒരു സ്പോൺസേർഡ് പോസ്റ്റിന് ഹർദിക് പാണ്ഡ്യ വാങ്ങുന്നത് 65 ലക്ഷത്തോളം രൂപയാണ്. ഗ്രൗണ്ടിലും പുറത്തുമുള്ള ഹർദിക്കിന്റെ സ്റ്റൈലും ഫാഷൻ ഇമേജും മാച്ച് വിന്നിങ് പ്രകടനങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ഹർദിക്കിന് കൂടുതൽ ആരാധകരെ ലഭിക്കാനുള്ള കാരണം. 

Read More: Sania Mirza: വീട് മനോഹരമായി അലങ്കരിച്ച് സാനിയ മിർസ; പിന്നിൽ വലിയ സർപ്രൈസ്?

Virat Kohli Rohit Sharma Subhmann GIll Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: