scorecardresearch

രോഹിത്തിനേയും കോഹ്ലിയേയും മുൾമുനയിൽ നിർത്തി ബിസിസിഐ; ഭാവി തീരുമാനിക്കാൻ യോഗം; റിപ്പോർട്ട്

Virat Kohli and Rohit Sharma ODI; രോഹിത്തിനും കോഹ്ലിക്കും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര ഏറെ നിർണായകമാണ്. 2027ലെ ഏകദിന ലോകകപ്പ് കളിക്കുകയാണ് കോഹ്ലിയുടേയും രോഹിത്തിന്റേയും ലക്ഷ്യം

Virat Kohli and Rohit Sharma ODI; രോഹിത്തിനും കോഹ്ലിക്കും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര ഏറെ നിർണായകമാണ്. 2027ലെ ഏകദിന ലോകകപ്പ് കളിക്കുകയാണ് കോഹ്ലിയുടേയും രോഹിത്തിന്റേയും ലക്ഷ്യം

author-image
Sports Desk
New Update
Virat Kohli and Rohit Sharma

Photograph: (Source: Indian Cricket Team, Instagram)

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുക്കാൻ ലക്ഷ്യം വെച്ചാണ് രോഹിത്തും കോഹ്ലിയും എത്തുന്നത്. എന്നാൽ ഇതിനിടയിൽ കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവി ചർച്ച ചെയ്യുന്നതിനായി നിര്‍ണായകയോഗം ചേരാനൊരുങ്ങുകയാണ് ബിസിസിഐ എന്ന് റിപ്പോർട്ട്. സെലക്ഷൻ കമ്മിറ്റി അംഗങ്ങളേയും ടീം മാനേജ്‌മെന്റിനേയും ഈ ചർച്ചയിൽ ഭാഗമാക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. 

Advertisment

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കഴിഞ്ഞതിന് ശേഷമായിരിക്കും യോഗം. അതുകൊണ്ട് തന്നെ രോഹിത്തിനും കോഹ്ലിക്കും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര ഏറെ നിർണായകമാണ്. 2027ലെ ഏകദിന ലോകകപ്പ് കളിക്കുകയാണ് കോഹ്ലിയുടേയും രോഹിത്തിന്റേയും ലക്ഷ്യം. ഈ ലോകകപ്പ് വരെ രോഹിത്തിനേയും കോഹ്ലിയേയും ടീമിൽ നിലനിർത്തുന്ന കാര്യമാവും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. 

Also Read: ദീപ്തി ശർമയ്ക്ക് 3.2 കോടി; താര ലേലത്തിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ; WPL Auction

രോഹിത്തിൽ നിന്നും കോഹ്ലിയിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരുടേയും റോൾ എന്തെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കേണ്ടതുണ്ട്. ഒരു അനിശ്ചിതാവസ്ഥ ഉണ്ടാവാൻ പാടില്ല, ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ഫിറ്റ്‌നസിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ രോഹിത്തിനോട് ബിസിസിഐ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

Advertisment

Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

ചാംപ്യൻസ് ട്രോഫി ജയത്തിന് ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആണ് ഇരുവരും കളിച്ചത്. പരമ്പര ഇന്ത്യക്ക് നഷ്ടമായെങ്കിലും അവസാന മത്സരത്തില്‍ കോഹ്ലിയും രോഹിത്തും തിളങ്ങി. രോഹിത് സെഞ്ചുറിയും വിരാട് കോഹ്ലി അര്‍ധസെഞ്ചുറിയും കണ്ടെത്തി. കോഹ്ലി പരമ്പരയിലെ ആദ്യ രണ്ട് കളിയിലും പൂജ്യത്തിന് പുറത്തായിരുന്നു. 

Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ

ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് കോഹ്ലിയോടും രോഹിത്തിനോടും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാൽ ഇരുവർക്കും വേണ്ട മാച്ച് ടൈം ലഭിക്കുന്നതിന് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് സഹായിക്കും. ഫിറ്റ്നസും ടച്ചും നിലനിർത്താനും ഇത് സഹായിക്കും. 

Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം

Virat Kohli Bcci India Cricket Team Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: