/indian-express-malayalam/media/media_files/2025/12/01/rohit-sharma-virat-kohli-and-gautam-gambhir-2025-12-01-18-53-10.jpg)
Source: Indian Cricket Team, Instagram
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാംപിനുള്ളിൽ വീണ്ടും പടലപിണക്കം എന്ന് റിപ്പോർട്ടുകൾ. ഏകദിന ടീമിലെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള ബന്ധം മോശമായതായാണ് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നത്.
രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാൻ ബിസിസിഐ യോഗം ചേരും എന്ന നിലയിൽ റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കോഹ്ലി, രോഹിത് എന്നിവർക്ക് ഗംഭീറുമായുള്ള ഭിന്നത ഈ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. സെലക്ടർമാരേയും ടീം മാനേജ്മെന്റ് അംഗങ്ങളേയും പങ്കെടുപ്പിച്ചായിരിക്കും യോഗം എന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രെവിസിന്റേയും ജാൻസന്റെയും പ്രത്യാക്രമണc പാഴായി; ഇന്ത്യക്ക് 17 റൺസ് ജയം
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കഴിഞ്ഞതിന് ശേഷമാവും രോഹിത്, കോഹ്ലി എന്നിവരുടെ ഭാവി സംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം ചേരുക എന്നാണ് വാർത്തകൾ വന്നത്. എന്നാൽ രണ്ടാം ഏകദിനത്തിന് വേദിയാവുന്ന റായ്പൂരിലോ മൂന്നാം ഏകദിനം നടക്കുന്ന വിശാഖപട്ടണത്തോ വെച്ച് ബിസിസിഐ യോഗം ചേരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
Also Read: ആദ്യം സ്ലോഗ് സ്വീപ്പ്; ത്രില്ലടിപ്പിക്കുന്ന പുൾ ഷോട്ട്; 352ാം സിക്സ് പറന്നിറങ്ങിയത് സ്റ്റൈലായി
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമയും വിരാട് കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ച സമയം തന്നെ ഗംഭീറുമായി ഭിന്നതയുണ്ടെന്ന അഭിപ്രായം ശക്തമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ സമയം രോഹിത്തും സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറും തമ്മിൽ പ്രശ്നങ്ങളുണ്ടായതായും ദൈനിക് ജാഗരണിന്റെ റിപ്പോർട്ടിൽ പറയുന്നു.
Also Read; തലവെട്ടാൻ വാളെടുത്തവർക്ക് വിശ്രമിക്കാം; സെഞ്ചുറിയുമായി കോഹ്ലിയുടെ മറുപടി
"ഓസ്ട്രേലിയക്കെതിരായ പരമ്പരയുടെ സമയം രോഹിത്തും അജിത് അഗാർക്കറും പരസ്പരം സംസാരിച്ചില്ല. കോഹ്ലിയും ഗംഭീറും തമ്മൽ സംസാരിക്കുന്നത് വിരളമാണ്. വിരാട് കോഹ്ലിയുടേയും രോഹിത് ശർമയുടേയും ആരാധകർ സമൂഹമാധ്യമങ്ങളിൽ ഗംഭീറിനെതിരെ തിരിഞ്ഞിരിക്കുന്നതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ട്," ദൈനിക് ജാഗരണിന്റെ റിപ്പോർട്ടിൽ പറയുന്നു.
2027 ഏകദിന ലോകകപ്പ് കളിക്കുകയാണ് രോഹിത്തും കോഹ്ലിയും ലക്ഷ്യം വെക്കുന്നത്. മോശം ഫോം ആണെങ്കിൽ സ്ക്വാഡിൽ ഇടമുണ്ടാവില്ല എന്ന് സെലക്ടർമാർ ഇരുവരോടും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത് സെഞ്ചുറി നേടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തിൽ കോഹ്ലിയും സ്കോർ മൂന്നക്കം കടത്തി. സ്ക്വാഡിൽ തുടരാൻ ഇരുവരേയും ഈ പ്രകടനങ്ങൾ തുണയ്ക്കും.
ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് കോഹ്ലിയോടും രോഹിത്തിനോടും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാൽ ഇരുവർക്കും വേണ്ട മാച്ച് ടൈം ലഭിക്കുന്നതിന് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് സഹായിക്കും.
Read More: കണ്ണുതട്ടാതിരിക്കാനാണോ? ഒരേ അപ്ഡേഷനുമായി മന്ഥാനയും പലാഷും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us